ഗായകനും നടനുമായ വിജയ് യേശുദാസിന്റെ വീട്ടിൽ കവർച്ച. ചെന്നൈയിലെ വീട്ടിൽനിന്ന് 60 പവൻ സ്വർണഭാരണങ്ങൾ നഷ്ടപ്പെട്ടതായി കുടുംബം പരാതി നൽകി.മോഷണത്തിനു പിന്നിൽ വീട്ടിലെ ജോലിക്കാരെ സംശയിക്കുന്നതായി വിജയ് യേശുദാസിന്റെ കുടുംബം അറിയിച്ചു.സംഭവത്തിൽ അഭിരാമിപുരം പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ഇന്നലെ രാത്രിയാണ് മോഷണവുമായി ബന്ധപ്പെട്ട് വിജയ് യേശുദാസിന്റെ കുടുംബം അഭിരാമിപുരം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. വീട്ടിൽ നിന്നും 60 പവൻ സ്വർണ, വജ്രാഭരണങ്ങൾ നഷ്ടമായി എന്നായിരുന്നു പരാതി. മോഷണവുമായി ബന്ധപ്പെട്ട് വീട്ടുജോലിക്കാരെ സംശയമുണ്ടെന്നും പരാതിയിലുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ച പൊലീസ്, സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചു.