Trending

അണ്ണാ സർവകലാശാല ബലാത്സംഗ കേസ്; എഫ്ഐആ‍ർ ചോർന്നത് സാങ്കേതിക തകരാർ കാരണമാകാമെന്ന് എൻഐസി

അണ്ണാ സർവകലാശാല ബലാത്സംഗക്കേസിൽ ചെന്നൈ പൊലീസിന്റെ വാദം പിന്തുണച്ച് കേന്ദ്ര സർക്കാർ സ്ഥാപനമായ നാഷണൽ ഇൻഫോമാറ്റിക്സ് സെന്റർ (എൻഐസി). അതിക്രമത്തിന് ഇരയായ പെൺകുട്ടിയുടെ വ്യക്തിവിവരങ്ങൾ അടങ്ങിയ എഫ്ഐആ‍‍ർ ചോർന്നതിന് കാരണം സാങ്കേതിക തകരാർ ആകാമെന്ന് എൻഐസി അറിയിച്ചു. ബലാത്സംഗം അടക്കമുള്ള കേസുകളിലെ വിവരങ്ങൾ എല്ലാവർക്കും ലഭ്യമാകാത്ത നിലയിലാണ് സാധാരണ ക്രൈം ക്രിമിനല്‍ ട്രാക്കിം​ഗ് നെറ്റ് വര്‍ക്ക് സിസ്റ്റത്തിൽ (സിസിടിഎൻഎസ്) അപ്‌ലോഡ് ചെയ്യാറുള്ളത്. എന്നാൽ നിയമസംഹിതയായ ഐപിസിയിൽ നിന്ന് ബിഎൻഎസ്സിലേയ്ക്കുള്ള മാറ്റം പ്രതിഫലിക്കാതെ പോയതാകാം ഇവിടെ എഫ്ഐആ‍ർ ചോർച്ചയ്ക്ക് കാരണമായതെന്ന് എൻഐസി സീനിയർ ഡയറക്ടർ ചെന്നൈ പൊലീസിന് അയച്ച കുറിപ്പിൽ വ്യക്തമാക്കി. എഫ്ഐആർ ചോർച്ച എസ്ഐടി പ്രത്യേകമായി അന്വേഷിക്കണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കേസിൽ പ്രതിരോധത്തിലായ പൊലീസിന് എൻഐസിയുടെ നിലപാട് ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ.

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!