Local News

വീട്ടിലെത്തി ഷാൾ അണിയിച്ചു;സൈക്കിൾ ക്യാമ്പെർ നിർമിച്ച പടനിലം സ്വദേശി ആകാശ് കൃഷ്ണയെ ആദരിച്ച് എം എൽ എ

ചിലവ് കുറഞ്ഞ സഞ്ചാരങ്ങൾക്ക് ഉപയോഗിക്കാനായി സ്വന്തമായി സൈക്കിൾ ക്യാമ്പെർ നിർമിച്ച പടനിലം സ്വദേശി ആകാശ് കൃഷ്ണയെ ആദരിച്ച് കുന്ദമംഗലം എം എൽ എ അഡ്വ. പി ടി എ റഹീം.വാർത്ത അറിഞ്ഞ് ആകാശിന്റെ വീട്ടിലെത്തിയ എം എൽ എ ഷാൾ അണിയിച്ചാണ് ആകാശിനെ ആദരിച്ചത്.ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷിയോ ലാൽ,ജനശബ്ദം എഡിറ്റർ എം സിബഗത്തുള്ള തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഏകദേശം രണ്ടര മാസം കൊണ്ട് 65000 രൂപ ചിലവിൽ നിർമിച്ച ആകാശിന്റെ ക്യാമ്പെറിന്റെ ലോഞ്ചിങ് ഈ അടുത്താണ് കഴിഞ്ഞത്.ജനശബ്ദം വർത്തയിലൂടെയാണ് ആകാശിന്റെ സൈക്കിൾ ക്യാമ്പെർ വാർത്ത ശ്രദ്ധിക്കപ്പെടുന്നത്. ഒരാൾക്കു കിടക്കാനും ഭക്ഷണം കഴിക്കാനും ലാപ്ടോപ്പ് പോലെയുള്ള ഉപകരണങ്ങൾ ഉപയോഗിക്കുന്നതിനും ആകാശിന്റെ ഈ വാഹനത്തിൽ കഴിയും.സോളാർ പാനൽ മുഖേന ലാപ്ടോപ്പ്, കൂളർ ,ഫ്രിഡ്ജ് ,മിക്സി,ലൈറ്റ് മുതലായവ പ്രവർത്തിപ്പിക്കുന്ന തരത്തിലാണ് ഈ കാരവാൻ ഒരുക്കിയിരിക്കുന്നത്.ജനശബ്ദം ന്യുസിലൂടെ വന്ന ആകാശിന്റെ വാർത്ത ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!