ജനങ്ങൾക്ക് ഇരുട്ടടിയായി രാജ്യം പുതുവർഷത്തിൽ കൂടുതൽ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങിയേക്കും.
പുതുവർഷത്തിലേക്ക് കടക്കുമ്പോൾ ജനങ്ങലെ ബാധിക്കുന്ന സാമ്പത്തിക മാറ്റങ്ങൾ ഒട്ടനവധിയാണ്.
നാളെ മുതൽ ബാങ്ക് എടിഎം ഇടപാടുകളുടെ സര്‍വീസ് ചാര്‍ജുകളില്‍ മാറ്റം വരും. സൗജന്യ ഇടപാട് കഴിഞ്ഞുള്ള ഒരോ ഇടപാടിനും 21 രൂപയും ജിഎസ്ടിയും നല്‍കണം.
5 സൗജന്യ ഇടപാടുകളാണ് ഉപഭോക്താവിന് ലഭ്യമാവുക. മെട്രോ നഗരങ്ങളില്‍ മറ്റ് എടിഎമ്മില്‍ മൂന്ന് സൗജന്യ ഇടപാടുകളും, മറ്റ് നഗരങ്ങളില്‍ അഞ്ചും ഇടപാടുകള്‍ സൗജന്യമായി ലഭിക്കും. ഇതിന് ശേഷമുള്ള ഇടപാടുകള്‍ക്കാണ് പണം നൽകേണ്ടത്. ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്കില്‍ നിന്ന് പണം പിന്‍വലിക്കുമ്പോഴും ഇനിമുതല്‍ പ്രത്യേക ചാര്‍ജ് നല്‍കേണ്ടിവരും. നാല് തവണയില്‍ ഏറെ തവണ പിന്‍വലിച്ചാല്‍ തുകയുടെ അര ശതമാനം വീതം ഈടാക്കുമെന്നാണ് അറിയിപ്പ്.
എടിഎം ഇടപ്പാടുകൾക്ക് ശേഷം ജീവിത ചെലവ് കൂടുന്നതിന് വഴി വച്ചുകൊണ്ട് തുണിത്തരങ്ങള്‍ക്കും ചെരുപ്പുകള്‍ക്കും നാളെ മുതല്‍ വിലകൂടും. ഈ ഉല്‍പ്പന്നങ്ങള്‍ക്കുള്ള ജിഎസ്എടി അഞ്ച് ശതമാനത്തില്‍ നിന്ന് 12 ശതമാമാനം ആകുമെന്നാണ് സൂചന . എന്നാല്‍ തീരുമാനം ഇന്ന് നടക്കുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ മരവിപ്പിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
സംസ്ഥാനത്തെ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ് ജനുവരി ഒന്നിന് നിലവില്‍ വരും. കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പള വര്‍ദ്ധനയും നാളെ മുതല്‍ നിലവില്‍ വരും. പുതുക്കിയ ശമ്പളം അടുത്തമാസം ഒന്ന് മുതല്‍ നിലവില്‍ വരും.
ഓണ്‍ലൈന്‍ ഭക്ഷണത്തിന്റെ പുതിയ നികുതി നിര്‍ദേശവും പ്രാബല്യത്തില്‍ വരും. ഭക്ഷത്തിന് ചുമത്തിയിട്ടുള്ള നികുതി ഇനി വിതരണ കമ്പനി നേരിട്ട് ഈടാക്കും. പുതിയ തീരുമാനം പ്രകാരം ഭക്ഷണ വില കൂടില്ലെന്നതിനാല്‍ തന്നെ ഉപഭോക്താവിനെ ബാധിക്കില്ല. ജിഎസ്ടി കുടിശിക വരുത്തുന്നത് തടയാന്‍ നടപടികള്‍ കര്‍ശനമാക്കുന്നത്. ജിഎസ്ടി കുടിശ്ശികയില്‍ കര്‍ശന പരിശോധന നടത്തും. മുന്നറിയിപ്പില്ലാതെ ചെന്ന് തുക ഈടാക്കാന്‍ അധികാരം. ഇത്തരം പരിശോധന എങ്ങനെ വേണമെന്നതില്‍ തീരുമാനം ഉണ്ടായിട്ടില്ല. 2020-21 ജിഎസ്ടി വാര്‍ഷിക റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള സമയം നീട്ടി. ഫെബ്രുവരി 28 വരെയാണ് സമയം നല്‍കിയത്. ഡിസംബര്‍ 31 ന് സമയം അവസാനിക്കുന്ന തീയ്യതിയാണ് നീട്ടിയത്. സര്‍ക്കാര്‍ നിര്‍മാണ കരാറുകള്‍ക്കുള്ള ജിഎസ്ടി 12 ല്‍ ന്നിന് 18 ശതമാനമാകും.