Trending

നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് നാളെ തുടക്കം

ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും

വായനയുടെ മഹോത്സവമായ നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം രണ്ടാം പതിപ്പിന് (KLIBF-2) നാളെ തുടക്കമാകും . രാവിലെ ഒമ്പതിന് സ്പീക്കർ എ എൻ ഷംസീർ സ്റ്റാളുകളുടെ ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് വൈക്കം ക്ഷേത്ര കലാപീഠം ഒരുക്കുന്ന പഞ്ചാരിമേളം അരങ്ങേറും. നവംബർ ഒന്നു മുതൽ ഏഴ് വരെയാണ് നിയമസഭാ സമുച്ചയത്തിൽ പുസ്തകോത്സവം നടക്കുക.
പുസ്തകോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ബുധനാഴ്ച നിയമസഭയിലെ ആർ.‍ ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സമഗ്ര സംഭാവനയ്ക്കുള്ള ‘നിയമസഭാ അവാർഡ്’ മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എം.ടി വാസുദേവൻ നായർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കും. സ്പീക്കർ എ.എൻ. ഷംസീർ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, പ്രതിപക്ഷ ഉപനേതാവ് എന്നിവർ ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുക്കും.
കലാ-സാംസ്‌കാരിക-സാഹിത്യരംഗത്തെ നിരവധി പ്രമുഖർ ഏഴ് ദിവസം നീണ്ടു നിൽക്കുന്ന പുസ്തകോത്സവത്തിന്റെ ഭാഗമാകും. നൊബേൽ സമ്മാന ജേതാവായ കൈലാഷ് സത്യാർത്ഥിയുടെ പ്രഭാഷണമാണ് ആദ്യദിനത്തിലെ മുഖ്യാകർഷണം. വേദി ഒന്നിൽ നടക്കുന്ന കെഎൽഐബിഎഫ് ടോക്സിൽ ( KLIBF Talks) ആണ് അ‌ദ്ദേഹം എത്തുന്നത്.
ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ്സ് ലോഞ്ചിലും മറ്റ് മൂന്ന് വേദികളിലുമായിട്ടാണ് പ്രത്യേക പരിപാടികൾ അരങ്ങേറുന്ന പുസ്തകോത്സവത്തിൽ 160 ഓളം പ്രസാധകരുടെ 255ലധികം സ്റ്റാളുകളാണുള്ളത്. 240 പുസ്തക പ്രകാശനങ്ങൾ, 30 പുസ്തക ചർച്ചകൾ, മന്ത്രിമാരുൾപ്പെടെയുള്ളവർ പങ്കെടുക്കുന്ന പാനൽ ചർച്ചകൾ, ദേശീയ അന്തർദേശീയ വ്യക്തിത്വങ്ങളെ സഹകരിപ്പിച്ചുകൊണ്ടുള്ള ‘മീറ്റ് ദി ഓതർ’, ‘എന്റെ എഴുത്തിന്റെയും വായനയുടെയും ലോകം’ തുടങ്ങിയവയും പുസ്തകോത്സവത്തിന്റെ മാറ്റ് കൂട്ടുന്നു. സ്മൃതി സന്ധ്യ, കെഎൽഐബിഎഫ് ടോക്‌സ്, കവിയരങ്ങ്, കവിയും ജീവിതവും, കെഎൽഐബിഎഫ് ഡയലോഗ്‌സ്, അക്ഷരശ്ലോക സദസ് തുടങ്ങിയ പ്രത്യേക പരിപാടികളും അ‌നുവാചകർക്ക് വേറിട്ട അ‌നുവഭമാകും.
പെരുമാൾ മുരുകൻ, ഷബ്നം ഹഷ്മി, ശശി തരൂർ, സന്തോഷ് ജോർജ്ജ് കുളങ്ങര, എം. മുകുന്ദൻ, ആനന്ദ് നീലകണ്ഠൻ, സച്ചിദാനന്ദൻ, പ്രൊഫ. വി. മധുസൂദനൻ നായർ, സുഭാഷ് ചന്ദ്രൻ, മീന കന്ദസ്വാമി, അനിത നായർ. പ്രഭാവർമ, കെ.ആർ. മീര, ചന്ദ്രമതി, ഏഴാച്ചേരി രാമചന്ദ്രൻ, പറക്കാല പ്രഭാകർ, സുനിൽ പി. ഇളയിടം, പി.എഫ്. മാത്യൂസ്, മധുപാൽ, ഡോ. മനു ബാലിഗർ, ആഷാ മേനോൻ, എൻ. ഇ. സുധീർ, സന്തോഷ് ഏച്ചിക്കാനം, റഫീക്ക് അഹമ്മദ്, സി.വി. ബാലകൃഷ്ണൻ തുടങ്ങി 125-ഓളം പ്രമുഖർ പങ്കെടുക്കുന്ന വിവിധ സാഹിത്യ സദസുകളും പുസ്തകോത്സവത്തിന്റെ ഭാഗമാണ്.
പുസ്തകോത്സവത്തിനെത്തുന്ന വിദ്യാർത്ഥികൾക്കായി നിയമസഭാ മ്യൂസിയം, അസംബ്ലി ഹാൾ, ശാസ്ത്ര സാങ്കേതിക മ്യൂസിയം നേപ്പിയർ മ്യൂസിയം മൃഗശാല, താളിയോല മ്യൂസിയം എന്നിവ ഉൾപ്പെട്ട സൗജന്യ വിസിറ്റ് പാക്കേജ്, കെ.എസ്ആർ.ടിസി. ഡബിൾ ഡക്കർ ബസിൽ സിറ്റി റൈഡ് എന്നിവയുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പുസ്തകോത്സവം ഏറ്റവും മികച്ച രീതിയിൽ റിപ്പോർട്ട് ചെയ്യുന്ന പത്ര ദൃശ്യ – റേഡിയോ – ഓൺലൈൻ മാധ്യമങ്ങൾക്കും പത്ര – ദൃശ്യം ഓൺലൈൻ മാധ്യമങ്ങളിലെ ഏറ്റവും മികച്ച റിപ്പോർട്ടർ, മികച്ച ഫോട്ടോഗ്രാഫർ, മികച്ച ക്യാമറാമാൻ എന്നീ വ്യക്തിഗത അവാർഡുകളും നൽകും. പുസ്തകോത്സവത്തിനെ കൂടുതൽ ജനകീയവും ആകർഷകവുമാക്കുന്നതിന്റെ ഭാഗമായി നിയമസഭാ മന്ദിരവും പരിസരപ്രദേശങ്ങളും ദീപാലംകൃതമാക്കിയിട്ടുണ്ട്. എല്ലാവർക്കും പുസ്തകോത്സവത്തിലേക്ക് പ്രവേശനം സൗജന്യമായിരിക്കും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!