റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിക്ക് വീണ്ടും വധഭീഷണി. 400 കോടി ആവശ്യപ്പെട്ടാണ് തിങ്കളാഴ്ച ഇ-മെയിലിലൂടെ ഭീഷണി സന്ദേശം ലഭിച്ചത്. കഴിഞ്ഞ നാലു ദിവസത്തിനുള്ളില്‍ മൂന്നാമത്ത വധഭീഷണി സന്ദേശമാണ് മുകേഷ് അംബാനിക്ക് ലഭിക്കുന്നത്. .അംബാനിക്ക് ഒക്ടോബർ 27 മുതൽ ഒരൊറ്റ ഇമെയിൽ ഐഡിയിൽ നിന്നാണ് തുടര്‍ച്ചയായി ഭീഷണി മെയിലുകൾ ലഭിച്ചത്. എല്ലാ ഭീഷണി ഇ-മെയിലുകളിലും പണമാണ് ആവശ്യമെന്ന് മുംബൈ പൊലീസ് പറഞ്ഞു. കഴിഞ്ഞ ആഴ്ച 20 കോടി ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ഭീഷണി. “നിങ്ങൾ ഞങ്ങൾക്ക് 20 കോടി രൂപ നൽകിയില്ലെങ്കിൽ ഞങ്ങൾ നിങ്ങളെ കൊല്ലും. ഇന്ത്യയിലെ ഏറ്റവും മികച്ച ഷൂട്ടർമാർ ഞങ്ങൾക്കുണ്ട്” എന്നായിരുന്നു ഇ-മെയിൽ. മുകേഷ് അംബാനിയുടെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ ഇതിനെതിരെ ഗാംദേവി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. 200 കോടി നല്‍കിയില്ലെങ്കില്‍ അംബാനിയെ വെടിവച്ചു കൊല്ലുമെന്നായിരുന്നു മറ്റൊരു ഭീഷണി.
മുകേഷ് അംബാനിക്ക് വീണ്ടും വധഭീഷണി; 400 കോടി വേണമെന്ന് ആവശ്യം

