ബ്രസീല്‍ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ നേതാവ് ലൂയിസ് ഇനാസിയോ ലുല ഡ സില്‍വക്ക് വമ്പന്‍ ജയം.ബൊൽസനാരോയ്ക്ക് 49.17 ശതമാനം വോട്ട് ലഭിച്ചപ്പോൾ കേവല ഭൂരിപക്ഷമായ 50 ശതമാനം വോട്ട് ലുലക്ക് ലഭിച്ചു.ഒക്ടോബര്‍ 30, ഞായറാഴ്ചയായിരുന്നു തെരഞ്ഞെടുപ്പ് വിജയിയെ പ്രഖ്യാപിച്ചത്.
രണ്ട് ഘട്ടമായിട്ടായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. ആദ്യഘട്ട തെരഞ്ഞെടുപ്പിലും ലുലക്ക് തന്നെയായിരുന്നു മുന്‍തൂക്കം. എന്നാല്‍ 50 ശതമാനം വോട്ട് എന്ന യോഗ്യത മറികടക്കാന്‍ സാധിക്കാതിരുന്നതോടെ രണ്ടാം ഘട്ടത്തിലേക്ക് തെരഞ്ഞെടുപ്പ് നീളുകയായിരുന്നു.ബ്രസീലിൽ സാമ്പത്തിക രംഗം ശക്തിപ്പെടുത്തുകയെന്ന വലിയ ഉത്തരവാദിത്തമാണ് ലുലയ്ക്ക് മുന്നിലുള്ളത്. വിലക്കയറ്റം രൂക്ഷമാണ്. അതിനാൽ തന്നെ ലുലയുടെ സാമ്പത്തിക നയങ്ങൾ ഉറ്റുനോക്കപ്പെടും.
നിലവിലെ പ്രസിഡന്റ് പരാജയപ്പെട്ട ചരിത്രം ഇതിന് മുൻപ് ബ്രസീലിലുണ്ടായത് 1985 ലാണ്. ചിലി, കൊളംബിയ, അർജന്റീന എന്നിവിടങ്ങളിലെ ഇടത് മുന്നേറ്റത്തിന്റെ തുടർച്ചയാണ് ബ്രസീലിലെയും വിജയം