National News

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 81 ലക്ഷം കടന്നു

India's COVID-19 caseload climbs to 80,88,851; deaths toll reaches 1.2 lakh  | India News | Zee News

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 81 ലക്ഷം കടന്നു. 48,268 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 81,37,119 ആയി. പ്രതിദിന കണക്ക് അര ലക്ഷത്തിൽ താഴെയായി തുടരുന്നുവെന്നതാണ് ആശ്വാസകരമായ വാർത്ത. നിലവിൽ ചികിത്സയിൽ ഉള്ളവരുടെ എണ്ണം ആറ് ലക്ഷത്തിനും താഴെയെത്തി. രാജ്യത്തെ രോഗമുക്തരുടെ എണ്ണം 74 ലക്ഷം കടന്നിരിക്കുകയാണ്. 74,32,829 പേർ ഇത് വരെ രോഗമുക്തി നേടി.ഇന്നലെ 551 മരണം കൂടി സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചു ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 1,21,641 ആയി. നിലവിൽ 5,82,649 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. 91.34% ശതമാനമാണ് രോഗമുക്തി നിരക്ക്. മഹാരാഷ്ട്രയിൽ 6190 പേർക്ക് ഇന്നലെ പുതുതായി രോഗം സ്ഥിരീകരിച്ചു. 127 പേർ സംസ്ഥാനത്ത് മരിച്ചു. ഡൽഹിയിൽ സ്ഥിതി ഗുരുതരമാകുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 24 മണിക്കൂറിനിടെ 5891 പേർക്കാണ് രാജ്യ തലസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഉത്തർപ്രദേശിൽ 24 പേർ കൂടി മരിച്ചതോടെ മരണസംഖ്യ 7000 കടന്നിരിക്കുകയാണ്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!