National News

‘പുല്‍വാമ’യില്‍ രാഷ്ട്രീയം കളിക്കുന്നവരെ രാജ്യം മറക്കില്ല, സുപ്രീംകോടതി വിധിയിലൂടെ രാമക്ഷേത്രം യാഥാര്‍ത്ഥ്യമാവുകയാണ്; ഏകതാ ദിവസില്‍ നരേന്ദ്ര മോദി

pm modi ekatha divas speech in ahmedabad

ഇന്ത്യയിലെ കൊവിഡ് പ്രതിരോധ പോരാളികളെ ലോകം പ്രശംസിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ കരുത്ത് ഐക്യവും വൈവിധ്യവുമാണ്. സര്‍ക്കാര്‍ കര്‍ഷകരെ ശക്തിപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും മോദി പറഞ്ഞു. ഏകതാ ദിവസിന്റെ ഭാഗമായുള്ള പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മോദി.

സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ ആഗ്രഹമായിരുന്നു ജമ്മുകശ്മീരിലെ 370 അനുഛേദം റദ്ദാക്കുക എന്നത് എന്ന് മോദി ആവര്‍ത്തിച്ചു. സുപ്രീംകോടതി വിധിയിലൂടെ രാമക്ഷേത്രം യാഥാര്‍ത്ഥ്യമാവുകയാണ്, ഭീകരവാദത്തിനെതിരെ ലോകരാജ്യങ്ങള്‍ ഒന്നിച്ചുനില്‍ക്കണം, ചിലര്‍ തീവ്രവാദികളെ കൂട്ടുപിടിക്കുകയാണ്, ഭീകരവാദത്തിലൂടെ ആര്‍ക്കും ഒരു നേട്ടവും ഉണ്ടാകാന്‍ പോകുന്നില്ല, ലോകത്തെയാകെ ഒരു കുടുംബമായി കാണുകയാണ് വേണ്ടത്.

ഇന്ത്യക്ക് ഒരുപാട് ധീരജവാന്മാരെ ഭീകരരെ നേരിടുന്നതിനിടയില്‍ നഷ്ടമായി. രാജ്യം അതൊരിക്കലും മറക്കില്ല. അതിര്‍ത്തിയിലെ ഏത് വെല്ലുവിളിയെയും നേരിടാന്‍ ഇന്ത്യന്‍ സൈന്യം സജ്ജമാണ്. സമാധാനം എന്ന സന്ദേശമാണ് ഇന്ത്യ ലോകത്തിന് നല്‍കുന്നത്. ചിലര്‍ പുല്‍വാമ ആക്രമണത്തില്‍ രാഷ്ട്രീയം കളിക്കുന്നു. പുല്‍വാമ രാഷ്ട്രീയ വത്കരിക്കുന്നതില്‍ ദുഖമുണ്ട്. രാഷ്ട്രീയം കളിക്കുന്നവരെ രാജ്യം മറക്കില്ലെന്നും മോദി പറഞ്ഞു.

സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ 145ാം ജന്മദിന പരിപാടികളുടെ ഭാഗമായി ഗുജറാത്തിലെ കെവാഡിയയില്‍ നര്‍മ്മദ നദീതീരത്തുള്ള പട്ടേല്‍ പ്രതിമയില്‍ പ്രധാനമന്ത്രി പുഷ്പാര്‍ച്ചന നടത്തി. ഏകതാ ദിവസിന്റെ ഭാഗമായുള്ള പരേഡിലും പ്രധാനമന്ത്രി പങ്കെടുത്തു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!