National News

ജി-20 ഉച്ചകോടി;ചൈനീസ് പ്രസിഡൻറ് ഷി ജീൻപിങ് പിന്മാറുമെന്ന് സൂചന

ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ചൈന ഭൂപടം ഇറക്കിയ സംഭവത്തിൽ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചതിനെ തുടർന്ന് ജി-20 ഉച്ചകോടിയിൽ ചൈനീസ് പ്രസിഡൻറ് ഷി ജീൻപിങ് പിന്മാറുമെന്ന് സൂചന. സന്ദർശനവുമായി ബന്ധപ്പെട്ട തീരുമാനം ഇതുവരെയും ബെയ്ജിങിൽ നിന്ന് അറിയിച്ചിട്ടില്ല. അതേസമയം ഉച്ചകോടിയിൽ റഷ്യൻ പ്രസിഡൻറ് വ്ലാഡിമിർ പുടിൻ പങ്കെടുക്കില്ല. റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് റഷ്യയുടെ പ്രതിനിധി സംഘത്തെ നയിക്കും.

ജി-20 ക്കായി രാജ്യം തയ്യാറെടുക്കുമ്പോഴാണ് കഴിഞ്ഞ തിങ്കളാഴ്ച അരുണാചൽ പ്രദേശിലെ ചില മേഖലയും അക്സായ് ചിൻ മേഖലയും ഉൾപ്പെടുത്തി ചൈന 2023ലെ ഭൂപടം പുറത്തിറക്കിയത്. ഇതിന് പിന്നാലെ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചു. ഇന്ത്യ ചൈന അതിർത്തി തർക്ക വിഷയങ്ങൾ വീണ്ടും ഉടലെടുക്കുന്ന പശ്ചാത്തലത്തിലാണ് ജി 20 ഉച്ചകോടിയിൽ നിന്ന് ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ് വിട്ടുനിൽക്കും എന്നുള്ള സൂചനകൾ.

എന്നാൽ ചൈനീസ് പ്രസിഡണ്ടിനും ഒപ്പമുളള സംഘത്തിനും വേണ്ടിയുള്ള തയ്യാറെടുപ്പുകൾ ജി20യുടെ ഭാഗമായി സജ്ജീകരിച്ചിട്ടുണ്ട്. ഈ കഴിഞ്ഞ ബ്രിക്സ് ഉച്ചക്കോടിയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡൻറ് ഷി ജീൻപിങ്ങും നേരിൽ കണ്ടത്. ഉച്ചക്കോടിയിൽ ഷി ജീൻപിങ് പങ്കെടുക്കുകയാണെങ്കിൽ കിഴക്കൻ ലഡാക്കിലെ പ്രശ്നങ്ങൾ മൂലം വഷളായ ഇന്ത്യ ചൈന ബന്ധത്തിന് ശേഷമുള്ള ആദ്യ സന്ദർശനം ആയിരിക്കും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!