കുന്ദമംഗലം പ്രസ് ക്ലബ് അംഗവും എൻലൈറ്റ് ന്യൂസ് ലേഖകനുമായ ബഷീർ പുതുക്കുടിക്കെതിരെ ഉണ്ടായ അതിക്രമത്തിലും പ്രസ്തുത വാർത്ത പ്രസിദ്ധീകരിച്ച ജനശബ്ദം എഡിറ്റർ സിബഗത്തുള്ളയെ പ്രതികൾ ഫോണിലൂടെ വധഭീഷണി നടത്തിയതിലും കുന്ദമംഗലം പ്രസ് ക്ലബ് യോഗം ശക്തമായി പ്രതിഷേധിച്ചു.കഴിഞ്ഞ ദിവസമാണ് പെരിങ്ങളം മുണ്ടക്കലിൽ വെച്ച് ബഷീർ പുതുക്കുടിയെ മർദ്ദിക്കുകയും, അദ്ദേഹം സഞ്ചരിച്ച വാഹനം കേടുവരുത്തുകയും ചെയ്തത്. സംഭവത്തിലെ മുഴുവൻ പ്രതികളെയും ഉടൻ പിടികൂടി നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരണമെന്ന് യോഗം ആവശ്യപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് ഉയർന്ന പോലീസ് ഉദ്യോഗസ്ഥരെ നേരിൽ സന്ദർശിക്കുവാനും യോഗം തീരുമാനിച്ചു. യോഗത്തിൽ പ്രസിഡണ്ട് ടി.രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അബൂബക്കർ, എം. സിബ്ഗത്തുള്ള, ഹബീബ് കാരന്തൂർ, ബഷീർ പുതുക്കുടി, മുസ്തഫനുസ് രി, സർവ്വദമനൻ, നവാസ് എന്നിവർ പ്രസംഗിച്ചു. ലാൽകുന്ദമംഗലം നന്ദി പറഞ്ഞു.