National News

മൗറീഷ്യസ് ഫണ്ടുകൾ അദാനി ഗ്രൂപ്പിന്റെ പൊതു വ്യാപാര ഓഹരികളിലെ നിക്ഷേപത്തിനായി ഉപയോഗിച്ചു; റിപ്പോർട്ട്

ഹിഡൻ ബർഗിന് പിന്നാലെ ഗൗതം അദാനിയെ വെട്ടിലാക്കി ഗ്രൂപ്പിന്റെ ക്രമക്കേടുകൾ പുറത്ത് വിട്ട് ഓർഗനൈസ്ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപ്പോർട്ടിംഗ് പ്രോജക്ട്. മൗറീഷ്യസ് ഫണ്ടുകൾ അദാനി ഗ്രൂപ്പിന്റെ പൊതു വ്യാപാര ഓഹരികളിലെ നിക്ഷേപത്തിനായി ഉപയോഗിച്ചുവെന്ന് OCCRP ആരോപിക്കുന്നു. അതേസമയം ആരോപണങ്ങൾ അദാനി ഗ്രൂപ്പ് തള്ളി.

ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തിറങ്ങി ഏകദേശം എട്ട് മാസങ്ങൾക്ക് ശേഷമാണ് OCCRP യുടെ ഈ റിപ്പോർട്ട്. അന്വേഷണാത്മക പത്രപ്രവർത്തകരുടെ ഒരു അന്താരാഷ്ട്ര സംഘടനയാണ് OCCRP. മൗറീഷ്യസ് ഫണ്ടുകൾ വഴി അദാനി ഗ്രൂപ്പിന്റെ ഓഹരികളിൽ കോടിക്കണക്കിന് രൂപയുടെ നിക്ഷേപം നടത്തിയെന്നാണ് ആരോപണം. അദാനി തന്നെ രഹസ്യമായി സ്വന്തം കമ്പനികളിൽ നിക്ഷേപം നടത്തിയതായും കണ്ടെത്തി.

2013 മുതൽ 2018 വരെ ഗ്രൂപ്പ് കമ്പനികൾ തങ്ങളുടെ ഓഹരികൾ രഹസ്യമായി വാങ്ങിയിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. മൗറീഷ്യസില്‍ കടലാസ് കമ്പനികള്‍ സ്ഥാപിച്ച് അദാനി ഗ്രൂപ്പിന്റെ ലിസ്റ്റഡ് കമ്പനി ഓഹരികളില്‍ തന്നെ കോടിക്കണക്കിന് ഡോളറിന്റെ രഹസ്യനിക്ഷേപം നടത്തിയെന്നാണ് ഒ.സി.സി.ആര്‍.പിയുടെ കണ്ടെത്തൽ. ഇതു വഴി ഓഹരി വില കൃത്രിമമായി ഉയർത്തി അദാനി പണം തട്ടിയെന്നും റിപ്പോർട്ട് പറയുന്നു.

ആരോപണങ്ങൾ അദാനി ​ഗ്രൂപ്പ് നിഷേധിച്ചിട്ടുണ്ട്. ഇന്ത്യക്കെതിരായ കരുതിക്കൂട്ടിയുള്ള ആക്രമണമാണ് തങ്ങൾക്കെതിരായ ആരോപണമെന്നും ഗ്രൂപ്പ് പ്രതികരിച്ചു. അദാനി വിഷയത്തിൽ കേന്ദ്രത്തിനെതിരെയുള്ള ആക്രമണം ശക്തമാക്കാനൊരുങ്ങി പ്രതിപക്ഷം. രാജ്യത്തെ ഒന്നോ രണ്ടോ വ്യവസായികളുടെ മാത്രം വളർച്ചയ്ക്ക് പിന്നിലെ രഹസ്യം എന്താണെന്ന് കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി. സി.ബി.ഐ ഏകപക്ഷീയമായ അന്വേഷണമാണ് നടത്തുന്നതെന്നും കോൺഗ്രസ് ജെ.പി.സി അന്വേഷണമാണ് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജനുവരി 28 മുതൽ മാർച്ച് 28 വരെ അദാനിയെ സംബന്ധിച്ച് 100 ചോദ്യങ്ങളാണ് കോൺഗ്രസ് നരേന്ദ്ര മോദിയോട് ഉന്നയിച്ചത്. അദാനിയുടെ ഷെൽ കമ്പനികളിലെ 20,000 കോടി അജ്ഞാതമാണ്. ലോക്സഭയിൽ അദാനി വിഷയത്തിൽ സംസാരിച്ചതിന് പിന്നാലെ രാഹുൽ ഗാന്ധിയെ അയോഗ്യനാക്കി. ഇത് അദാനി വിഷയമല്ല മറിച്ച് ‘മോദാനി’ വിഷയമാണെന്നും മുതിർന്ന നേതാവ് ജയറാം രമേശ് പ്രതികരിച്ചു.

ജനുവരിയിൽ അമേരിക്കൻ ഷോർട്ട് സെല്ലർ സ്ഥാപനമായ ഹിൻഡൻബർഗും സമാനമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഷെൽ കമ്പനികൾ വഴി അദാനി ഗ്രൂപ്പ് ഓഹരികൾ ദുരുപയോഗം ചെയ്തതായി ഹിൻഡൻബർഗ് പറഞ്ഞിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!