സോണിയാ ഗാന്ധിയുടെ അമ്മ പാവോള മൈനോ അന്തരിച്ചു.ഈ മാസം 27ന് ഇറ്റലിയായിരുന്നു അന്ത്യം. സംസ്കാരം നടന്നു. കഴിഞ്ഞ ആഴ്ച അമ്മയെ കാണാൻ സോണിയാ ഗാന്ധി ഇറ്റലിയിലേക്ക് പോയിരുന്നു. മെഡിക്കൽ ചെക്കപ്പിനായുള്ള യാത്രക്കിടെയായിരുന്നു സോണിയ അമ്മയെ സന്ദർശിച്ചത്. മക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സോണിയക്കൊപ്പമുണ്ടായിരുന്നു.കോണ്‍ഗ്രസ് നേതാവ് ജയറാം രമേശാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്.