തീവ്രവാദബന്ധം ആരോപിച്ച് അസമില്‍ മദ്രസ തകര്‍ത്തു. അസമിലെ ബോൺഗൈഗാവോനിലുള്ള മദ്രസയാണ് തീവ്രവാദബന്ധം ആരോപിച്ച് പൊളിച്ചുനീക്കിയത്.തീവ്രവാദ സംഘടനകള്‍ക്ക് മതസ്ഥാപനങ്ങളുമായി ബന്ധമുണ്ടെന്ന് നേരത്തെ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ ഒരു മാസത്തിനിടെ തകര്‍ക്കുന്ന മൂന്നാമത്തെ മദ്രസയാണിത്.
ബംഗ്ലാദേശിലെ ഒരു തീവ്രവാദ സംഘടനയുമായി ബന്ധമുള്ള അഞ്ച് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് മദ്രസ പൊളിച്ചുനീക്കിയത്. അറസ്റ്റിലായവർക്ക് മദ്രസയുമായി ബന്ധമുള്ളതായി പൊലീസ് പറയുന്നു. അല്‍ഖ്വയ്ദ ബന്ധത്തിന്റെ പേരില്‍ അറസ്റ്റിലായ വ്യക്തിയുമായി ഗോപാല്‍പുര പൊലീസ് ഇന്നലെ മദ്രസയില്‍ റെയ്ഡ് നടത്തിയിരുന്നു. ജില്ല ഭരണകൂടത്തിന്റെ നിര്‍ദേശപ്രകാരമാണ് മദ്രസ പൊളിച്ചുനീക്കിയതെന്നും എസ്.പി പറഞ്ഞു.
മദ്രസാ കെട്ടിടം നിർമിച്ചിരിക്കുന്നത് മാനദണ്ഡങ്ങൾ പാലിക്കാതെയാണെന്നും പൊലീസ് പറയുന്നു. അതിനാൽ ദുരന്തനിവാരണ സേനയാണ് കെട്ടിടം പൊളിക്കാൻ നിർദ്ദേശം നൽകിയതെന്നും പൊലീസ് അറിയിച്ചു.
തീവ്രവാദ ബന്ധം ആരോപിച്ച് അസമിൽ മദ്രസ പൊളിച്ചുനീക്കി, ഒരു മാസത്തിനിടെ തകര്‍ക്കുന്ന മൂന്നാമത്തെ മദ്രസ

