National News

ആമസോണിന്റെയും ഫ്ലിപ്കാർട്ടിനേയും പാര്‍സലുകള്‍ വലിച്ചെറിയുന്നത് പ്ലാറ്റ്ഫോമിലേക്ക്;വീഡിയോ വൈറൽ ഞെട്ടി ആളുകൾ

റെയില്‍വേ സ്റ്റേഷനിലെത്തിയ ആമസോണ്‍, ഫ്‌ലിപ്പ്കാര്‍ട്ട് പാര്‍സലുകള്‍ ട്രെയിനില്‍ നിന്ന് വലിച്ചെറിയുന്ന ദൃശ്യങ്ങൾ ട്വിറ്ററിൽ വൈറലാകുന്നു. ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയവയുടെ പാഴ്സലുകളാണ് പൊട്ടുന്ന സാധനമാണോ എന്ന് പോലും നോക്കാതെ ഒരു കൂട്ടം ആളുകൾ ട്രെയിനിൽ നിന്നും പ്ലാറ്റ്ഫോമിലേക്ക് വലിച്ചെറിയുന്നത്. ഇതിനിടയിൽ പലതിന്റെയും പാക്കറ്റ് പൊട്ടിയിട്ടുണ്ട്.ദൃശ്യങ്ങള്‍ വൈറലായതോടെ ഉത്തരവാദികള്‍ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നിരവധി പേരാണ് രംഗത്തുവന്നിരിക്കുന്നത്. ഗുവാഹാട്ടി സ്റ്റേഷനിലെ ദൃശ്യങ്ങളാണ് വൈറലായത്.
വിലകൊടുത്ത് വാങ്ങുന്ന സാധനം പലപ്പോഴും പൊട്ടിയ നിലയിൽ എത്തുന്നത് ഇതൊക്കെ കൊണ്ടാണെന്നും ഒരാൾ പറഞ്ഞു. ഫ്ളിപ്കാർട്ടിൽ സുരക്ഷിതമായ പാക്കേജിനായി 29 രൂപ സ്പെഷൽ ചാർജ് വാങ്ങാറുണ്ടെന്നും വിഡിയോ കണ്ടപ്പോൾ എത്രത്തോളം സുരക്ഷിതമാണെന്ന് മനസ്സിലായെന്നും ഒരു കൂട്ടർ പറഞ്ഞു.

സംഭവത്തിൽ വടക്കുകിഴക്കൻ ഫ്രന്റയർ റെയിൽവേ വിശദീകരണവുമായി രംഗത്തെത്തി. മാർച്ച് മാസം ഗുവാഹത്തി സ്റ്റേഷനിൽ രാജധാനി എക്സ്പ്രസിൽ ഉണ്ടായ സംഭവമാണ് ഇപ്പോൾ പ്രചരിക്കുന്നത്. പാഴ്സൽ ഒഴിപ്പിക്കൽ ജോലിയിലുള്ളവർ റെയിൽവേ ജീവനക്കാർ അല്ലെന്നും റെയിൽവേ അറിയിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!