National News

രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളില്‍ കൂടി നാളെ സ്‌കൂള്‍ തുറക്കും

രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളില്‍ കൂടി നാളെ സ്‌കൂള്‍ തുറക്കും. ഡല്‍ഹിയില്‍ 9,10, 11, 12 ക്ലാസുകളാണ് ആരംഭിക്കുന്നത്. അടിയന്തര ആവശ്യത്തിനായി സ്‌ക്കൂളുകളില്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും അധ്യാപകരും ക്ലാസുകളില്‍ എത്തേണ്ടതില്ല. മധ്യപ്രദേശില്‍ 6 മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ളാണ് നാളെ മുതല്‍ ആരംഭിക്കുക.

തമിഴ്നാട്ടില്‍ 9-12 വരെയുള്ള ക്ലാസുകള്‍ നാളെ ആരംഭിക്കും. കോളേജുകള്‍ക്ക് ഒന്നാം വര്‍ഷക്കാര്‍ക്ക് ഒഴികെയുള്ളവര്‍ക്കും സാധാരണ നിലയില്‍ ക്ലാസുകള്‍ ആരംഭിക്കും.

രാജസ്ഥാനില്‍ 9-12 വരെയുള്ള ക്ലാസുകളാണ് നാളെ മുതല്‍ ആരംഭിക്കുന്നത്. വിവിധ ക്ലാസുകളിലെ വിദ്യാര്‍ത്ഥികളുടെ സമയക്രമീകരണത്തില്‍ മാറ്റമുണ്ട്. പരസ്പരമുള്ള ഒത്തുകൂടലുകള്‍ ഒഴിവാക്കാനാണ് ഇത്തരത്തില്‍ ക്രമീകരിച്ചിക്കുന്നത്. 9-11 വരെയുള്ള ക്ലാസുകള്‍ രാവിലെ 7-30 ന് ആരംഭിച്ച് 12-30ന് അവസാനിക്കും. 10,12 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് 8 ന് ക്ലാസുകള്‍ ആരംഭിച്ച് 1 ന് അവസാനിപ്പിക്കാനാണ് തീരുമാനം.

അസമില്‍ ഹയര്‍സെക്കണ്ടറി മുതല്‍ ബിരുദാനന്തരം വരെയുള്ള ക്ലാസുകളാണ് നാളെ ആരംഭിക്കുന്നത്.കര്‍ണാടകയില്‍ കൊവിഡ്-19 വ്യാപന നിരക്ക് 2 ശതമാനത്തില്‍ താഴെയുള്ള ജില്ലകളില്‍ 6-8 ക്ലാസുകാര്‍ക്ക് സെപ്തംബര്‍ 6 മുതല്‍ ക്ലാസുകള്‍ ആരംഭിക്കും. സംസ്ഥാനത്ത് 9 മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ 23 മുതല്‍ സാധാരണ നിലയില്‍ ആരംഭിച്ചിരുന്നു.

മഹാരാഷ്ട്രയില്‍ കൊവിഡ്-19 കുറവുള്ള ഗ്രാമീണ മേഖലകളില്‍ ഇതിനകം സ്‌ക്കൂളുകള്‍ തുറന്നിട്ടുണ്ട്. പഞ്ചാബ്, ഛത്തീസ്ഗഢ്, ഹരിയാന, യുപി, ഒഡീഷ, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇതിനോടകം സ്‌ക്കൂളുകള്‍ തുറന്നിട്ടുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!