മുംബൈ: മഹാരാഷ്ട്രയിലെ ധൂലെ ജില്ലയിലെ രാസവസ്തു നിര്‍മ്മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ പത്തിലേറെപേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഫാക്ടറിയിലെ സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്. ശനിയാഴ്ച രാവിലെ 9.45 ഓടെയാണ് സ്ഫോടനം നടന്നതെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.
സ്ഫോടനം സമയത്ത് ഫാക്ടറിയില്‍ നൂറിലേറെ ജീവനക്കാരുണ്ടായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം.
നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. എട്ട് മൃതശരീരങ്ങള്‍ പോലീസ് കണ്ടെടുത്തു. പോലീസ്, ഫയര്‍ഫോഴ്സ്, ദുരന്ത നിവാരണ സേനകള്‍ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്.