information

അറിയിപ്പുകൾ

ഭവന വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ ഭവന വായ്പാ പദ്ധതിയുടെ കീഴിൽ വായ്പ അനുവദിക്കുന്നതിനായി ജില്ലയില്‍ നിന്നുള്ള പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തിൽപ്പെട്ടവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പരമാവധി 20 ലക്ഷം രൂപ വരെയാണ് ലഭിക്കുക. അപേക്ഷകര്‍ 18നും 55 നും മധ്യേ പ്രായമുള്ളവരായിരിക്കണം. തിരിച്ചടവ്‌ കാലാവധി പരമാവധി 20 വര്‍ഷം വരെയാണ്. പലിശ നിരക്ക്‌ ഏഴ് ശതമാനം മുതൽ 8.75 ശതമാനം വരെ. തെരഞ്ഞെടുക്കപ്പെടുന്നവര്‍ കോര്‍പ്പറേഷന്റെ നിബന്ധനകള്‍ക്കനുസരിച്ച്‌ വസ്തു ജാമ്യം ഹാജരാക്കേണ്ടതാണ്‌. കൂടുതൽ വിവരങ്ങൾക്ക് : 0495 – 2767606, 9400068511

ടെണ്ടർ ക്ഷണിച്ചു

കോഴിക്കോട് ഐസിഡിഎസ് 3 പരിധിയിൽ 4 സെക്ടറുകളിലായുള്ള 140 അങ്കണവാടികളിൽ പാൽ, മുട്ട വിതരണം ചെയ്യുന്നതിനായി വ്യക്തികളിൽ നിന്നോ / സ്ഥാപനങ്ങളിൽ നിന്നോ സെക്ടർ അടിസ്ഥാനത്തിൽ പ്രത്യേകം ടെണ്ടർ ക്ഷണിച്ചു. അവസാന തിയ്യതി: ആഗസ്റ്റ് നാല്‌. കൂടുതൽ വിവരങ്ങൾക്ക് : 0495-2461197

നൈപുണ്യ പരിശീലകരുടെ വിവര ശേഖരണവുമായി കെയ്സ്

സംസ്ഥാനത്തെ നൈപുണ്യ പരിശീലകരുടെ വിപുലമായ വിവര ശേഖരണത്തിന് സംസ്ഥാന നൈപുണ്യ വികസന മിഷൻ കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസിന് രൂപം കൊടുക്കുന്നു. സംസ്ഥാനത്തെ യുവതി യുവാക്കളിൽ നൈപുണ്യവും തൊഴിൽ ശേഷിയും വർധിപ്പിക്കുന്നതിന് പ്രാപ്തരായ അധ്യാപക പരിശീലകരെയും കണ്ടെത്തുകയാണ് ലക്ഷ്യം. https://form.jotform.com/harshakase/trainer-registration-form അല്ലെങ്കിൽ http://www.statejobportal.kerala.gov.in/publicSiteJobs/jobFairs എന്നീ ലിങ്കുകൾ ഉപയോഗിച്ച് പോർട്ടലിലേക്കുള്ള പ്രാഥമിക – രജിസ്ട്രേഷൻ പൂർത്തിയാക്കാം. കൂടുതൽ വിവരങ്ങൾക്ക് : athulm-mgnf@limk.ac.in,dsckase.kkd@gmail.com

സ്ത്രീകള്‍ക്ക് കൈത്താങ്ങായി ശരണ്യ കൂട്ടായ്മ

സാമൂഹികമായും സാമ്പത്തികമായും പാർശ്വവത്കരിക്കപ്പെട്ട സ്ത്രീകൾക്ക് അത്താണിയാവുകയാണ് ബാലുശ്ശേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന’ ശരണ്യ’ വനിതാ കൂട്ടായ്മ. വനിതകള്‍ക്കായി ജില്ലാ എപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന നടപ്പിലാക്കുന്ന ശരണ്യ സ്വയം തൊഴില്‍ പദ്ധതിയുടെ ഗുണഭോക്താക്കളാണ് കൂട്ടായ്മയിലെ അംഗങ്ങള്‍. വിധവകള്‍, വിവാഹമോചിതര്‍, ഭര്‍ത്താവ് ഉപേക്ഷിച്ചവര്‍, മുപ്പത് വയസ്സ് കഴിഞ്ഞ അവിവാഹിതര്‍ തുടങ്ങി സാമൂഹികമായും സാമ്പത്തികമായും പര്‍ശ്വവല്‍ക്കരിക്കപ്പെട്ടവർ അവരുടെ പ്രശ്‌നങ്ങള്‍ പങ്കിട്ടും കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെയും മുഖ്യധാരയിലേക്ക് തിരിച്ചെത്താന്‍ നടത്തുന്ന ധീരമായ ശ്രമങ്ങളുടെ നേര്‍ചിത്രമാണ് നാളിത് വരെയുള്ള ഈ സംഘത്തിന്റെ ചരിത്രം.

അശരണരായ സ്ത്രീകള്‍ക്കായി സര്‍ക്കാര്‍ ‘ശരണ്യ പദ്ധതിയിലൂടെ നല്‍കുന്ന സാമ്പത്തിക സഹായത്തിനായി അപേക്ഷിച്ചപ്പോഴാണ് ശരണ്യ’ വനിതാ കൂട്ടായ്മയിലെ അംഗങ്ങൾ പരസ്പരം കണ്ടുമുട്ടുന്നത്. ഒറ്റപ്പെടലുകളും നിസ്സഹായതയും അനുഭവിക്കുന്ന സ്ത്രീകള്‍ക്ക് ഒരു കൂട്ടായ്മ എന്ന ലക്ഷ്യത്തിലേക്കുള്ള ഒരു പുതിയ തുടക്കത്തിന് ഇത് കാരണമായി. 2016 ല്‍ പ്രവര്‍ത്തനം തുടങ്ങിയെങ്കിലും 2019 ലാണ് ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തത്. കൃത്യമായ സംഘടനാ മികവോടെയും ആശയത്തോടെയും നടത്തിയാല്‍ ഏതൊരു കൂട്ടായ്മയും വിജയം കാണും എന്നതിന് സാക്ഷ്യമാണ് വനിതകള്‍ നടത്തുന്ന ശരണ്യ കൂട്ടായ്മ.

അംഗങ്ങള്‍ സ്വയം നിർമ്മിക്കുന്ന ഉല്‍പ്പന്നങ്ങള്‍, പ്രാദേശിക കര്‍ഷകരില്‍ നിന്ന് ശേഖരിച്ച കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍, നൂറു ശതമാനം ഗുണമേന്‍മ ഉറപ്പു തരുന്ന മഞ്ഞള്‍, കൂവ തുടങ്ങിയ നാടന്‍ ഉല്‍പ്പനങ്ങള്‍, ജൈവ കൃഷിക്ക് അനുയോജ്യമായ വിത്ത്, ജൈവ വളം, കരകൗശല വസ്തുക്കള്‍, അച്ചാറുകള്‍, സര്‍ബത്ത്, സോപ്പ്, ലോഷനുകള്‍ തുടങ്ങി വിത്യസ്ത ഉല്‍പന്നങ്ങള്‍ വിപണിയിലെത്തിച്ചാണ് സ്വയം ശാക്തീകരണം എന്ന ലക്ഷ്യത്തിലേക്ക് ശരണ്യ കൂട്ടായ്മ ചുവടുകള്‍ വെക്കുന്നത്.

11 എക്‌സിക്യൂട്ടിവ് അംഗങ്ങളും ജില്ലയിലുടനീളം 250 ഓളം അംഗങ്ങളുമാണ് നിലവില്‍ ശരണ്യ കൂട്ടായ്മയുടെ ശക്തി. സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഒരു ഓഫീസ് സമുച്ചയം സാധ്യമാക്കാനുള്ള ശ്രമത്തിലാണ് ശരണ്യ കൂട്ടായ്മ. കൂടാതെ സ്വന്തമായി വീടില്ലാത്തവർക്കായി ഒരു പാര്‍പ്പിടം ഒരുക്കണമെന്നും ഇവർ ആഗ്രഹിക്കുന്നു. കോഴിക്കോട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, കാനറാ ബാങ്ക്, ആര്‍ സെറ്റി, കുടുംബശ്രീ ജില്ലാ മിഷന്‍ എന്നിവരുടെ പിന്തുണ കൂട്ടായ്മക്ക് ഉണ്ട്. നബാര്‍ഡ് സാമ്പത്തിക സഹായത്തോടെ നിര്‍മ്മിച്ച വിപണന ഔട്ട്ലെറ്റ് 2022 ഡിസംബര്‍ മുതല്‍ സിവില്‍ സ്റ്റേഷനില്‍ പ്രവർത്തിക്കുന്നുണ്ട്. ഓണം വിപണി ലക്ഷ്യമിട്ട് വിപണന മേളകള്‍ ഒരുക്കുമെന്നും ഇതോടൊപ്പം സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന വിപണന കേന്ദ്രത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം സംഘടിപ്പിക്കുമെന്നും ശരണ്യ കൂട്ടായ്മയുടെ സെക്രട്ടറി ജെസി അറിയിച്ചു.

പട്ടയം മിഷൻ യോഗം ചേർന്നു

എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച പട്ടയ മിഷന്റെ കോഴിക്കോട് സൗത്ത് മണ്ഡലതല പട്ടയ അസംബ്ലി ചേർന്നു. കോഴിക്കോട് താലൂക്ക് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗം തുറമുഖം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. മേയർ ഡോ. ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു.

കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ എല്ലാവർക്കും ഭൂമി നൽകാനുള്ള പ്രവർത്തനങ്ങൾ എല്ലാവരും ഒന്നിച്ച് നടത്തേണ്ടതുണ്ടെന്നും അതിനുള്ള പ്രവർത്തനങ്ങളുമായാണ് മുന്നോട്ട് പോകുന്നതെന്നും മന്ത്രി പറഞ്ഞു.

ഡെപ്യൂട്ടി കലക്ടർ ഇ അനിത കുമാരി റിപ്പോർട്ട് അവതരിപ്പിച്ചു. കൗൺസിലർമാർ, തഹസിൽദാർമാരായ എ.എം പ്രേംലാൽ, സി.ശ്രീകുമാർ, ഉദ്യേഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

തോട്ടത്താങ്കണ്ടി പാലം നിർമ്മാണ പ്രവൃത്തികൾ അന്തിമ ഘട്ടത്തിലേക്ക്

മരുതോങ്കര, ചങ്ങരോത്ത് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തോട്ടത്താങ്കണ്ടി താഴെ പാലത്തിന്റെ നിർമ്മാണ പ്രവൃത്തികൾ അന്തിമ ഘട്ടത്തിൽ. സംസ്ഥാന സർക്കാരിന്റെ ബജറ്റിൽ ഉൾപ്പെടുത്തി 9.20 കോടി ചെലവിലാണ് കുറ്റ്യാടി പുഴയ്ക്ക് കുറുകെ പാലം നിർമ്മിക്കുന്നത്. രണ്ട് പഞ്ചായത്തുകൾക്ക് പുറമേ പേരാമ്പ്ര, നാദാപുരം മണ്ഡലങ്ങളെയും ബന്ധിപ്പിക്കുന്നതാണ് പാലം.

അഞ്ച് സ്പാനുകളിലായി ഇരുവത്തും നടപ്പാതയുൾപ്പെടെയാണ് പാലത്തിന്റെ നിർമ്മാണം. 117 മീറ്റർ നീളത്തിലും 11 മീറ്റർ വീതിയിലുമാണ് പാലം നിർമ്മിച്ചത്. ഇരുവശത്തും അപ്രോച്ച് റോഡുകളുമുണ്ട്. മരുതോങ്കര പഞ്ചായത്തിൽ 456 മീറ്ററും, ചങ്ങരോത്ത് പഞ്ചായത്തിലേക്ക് 110 മീറ്റർ നീളത്തിലുമാണ് അപ്രോച്ച് റോഡുകൾ നിർമ്മിച്ചത്. ചങ്ങരോത്ത് പഞ്ചായത്തിൽ ശേഷിക്കുന്ന റോഡ് വീതി കൂട്ടി അര കിലോമീറ്റർ നീളത്തിൽ ബി എം ആൻഡ് ബി സി നിലവാരത്തിലേക്ക് ഉയർത്തും. ഊരാളുങ്കൽ ലേബർ കോൺട്രാക്ട്‌ സൊസൈറ്റിയാണ് നിർമാണച്ചുമതല ഏറ്റെടുത്തത്.

പാലം യാഥാർത്ഥ്യമാവുന്നതോടെ തൊട്ടിൽപാലം, മരുതോങ്കര, പശുക്കടവ്, മുള്ളൻകുന്ന് പ്രദേശങ്ങളിലുള്ളവർക്ക് എളുപ്പത്തിൽ പേരാമ്പ്രയിലേക്കും കോഴിക്കോട് ഭാ​ഗത്തേക്കും യാത്ര ചെയ്യാൻ സാധിക്കും.

പി.എൻ.എക്‌സ്. 3530/2023

കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഘോഷയാത്രകൾ രാവിലെ 10നു മുമ്പ് അവസാനിപ്പിക്കണം – ബാലാവകാശ കമ്മീഷൻ

റിപ്പബ്ലിക്ക് ദിനാഘോഷം, സ്വാതന്ത്ര്യദിനാഘോഷം തുടങ്ങിയ പരിപാടികളിൽ കുട്ടികളെ പങ്കെടുപ്പിച്ചു നടത്തുന്ന ഘോഷയാത്രകൾ രാവിലെ 8ന് ആരംഭിച്ച് 10ന് മുമ്പ് അവസാനിപ്പിക്കണമെന്ന് ബാലാവകാശ കമ്മീഷൻ ഉത്തരവായി. ഏറ്റവും മുൻപിൽ കുട്ടികളും കുട്ടികളുടെ ഏറ്റവും പിറകിലായി ജനപ്രതിനിധികളും മറ്റുള്ളവരും എന്ന തരത്തിൽ ഘോഷയാത്രകൾ ക്രമീകരിക്കണം. ഘോഷയാത്രകളിൽ കുട്ടികളുടെ ഉത്തമതാത്പര്യം സംരക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്താനും ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗം റെനി ആന്റണി പുറപ്പെടുവിച്ച ഉത്തരവിൽ നിർദ്ദേശിച്ചു. പൊതു വിദ്യാഭ്യാസം, തദ്ദേശ സ്വയംഭരണം, നഗരകാര്യം എന്നീ വകുപ്പ് സെക്രട്ടറിമാരും പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറും ഉത്തരവിന്മേൽ ആവശ്യമായ നടപടികൾ സ്വീകരിക്കാനും നടപടി റിപ്പോർട്ട് 2012-ലെ കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ചട്ടം 45 പ്രകാരം 30 ദിവസത്തിനകം കമ്മീഷന് ലഭ്യമാക്കാനും നിർദ്ദേശിച്ചു.

കരുനാഗപ്പള്ളി ഗേൾസ് ഹൈസ്‌കൂളിലെ ആറാം ക്ലാസ്സ് വിദ്യാർത്ഥികളെ കഴിഞ്ഞ വർഷത്തെ സ്വതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ടൗണിലെ തിരക്കേറിയ നാഷണൽ ഹൈവേയിൽ, ചുട്ടുപൊള്ളുന്ന വെയിലിൽ, ഭക്ഷണവും കൂടിവെള്ളവും നൽകാതെ മണിക്കൂറുകൾ നടത്തിച്ചു എന്നുള്ള കൊല്ലം കുന്നത്തൂർ ഈസ്റ്റ് സ്വദേശിയുടെ പരാതി പരിഗണിച്ചാണ് കമ്മീഷൻ ഉത്തരവ്.

പി.എൻ.എക്‌സ്. 3531/2023

പോളിടെക്നിക് ഗസ്റ്റ് ലക്ചറർ

നെടുമങ്ങാട് സർക്കാർ പോളിടെക്നിക് കോളജിൽ ഒഴിവുള്ള ഗസ്റ്റ് ലക്ചറർ തസ്തികകളിൽ നിയമനം നടത്തുന്നതിന് ഓഗസ്റ്റ് 4ന് കൂടിക്കാഴ്ച നടത്തുന്നു. കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് (2 ഒഴിവ്), മാത്തമാറ്റിക്സ് (1 ഒഴിവ്), എഞ്ചിനീയറിംഗ് ഗ്രാഫിക്സ് (1 ഒഴിവ്) എന്നീ വിഭാഗങ്ങളിൽ രാവിലെ 10.30നാണ് കൂടിക്കാഴ്ച. ബന്ധപ്പെട്ട വിഷയത്തിൽ ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത. ഉയർന്ന യോഗ്യതയും പ്രവൃത്തിപരിചയവും ഉള്ളവർക്ക് മുൻഗണനയുണ്ട്. മാത്തമാറ്റിക്സിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദവും MPHIL/NET ഉം ഉണ്ടായിരിക്കണം. യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ, ബയോഡേറ്റ എന്നിവ സഹിതം കോളജിൽ ഹാജരാകണം.

പി.എൻ.എക്‌സ്. 3532/2023

റാങ്ക് ലിസ്റ്റ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും അലോട്ട്മെന്റ് സംബന്ധിച്ച വിവരങ്ങൾക്കും വിദ്യാർഥികൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റ് നിരന്തരം സന്ദർശിക്കണം. 29.01.2023 ലെ വിജ്ഞാപന പ്രകാരം പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിലൂടെ ആർക്കിടെക്ചർ കോഴ്സിലേക്കുള്ള ഓപ്ഷൻ രജിസ്ട്രേഷൻ നടത്താം.

പി.എൻ.എക്‌സ്. 3527/2023

കെ.ജി.ടി.ഇ പ്രിന്റിങ് ടെക്നോളജി

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള ശ്രീകാര്യം, സർക്കാർ ടെക്നിക്കൽ ഹൈസ്കൂളിൽ നടത്തുന്ന കെ.ജി.ടി.ഇ പ്രിന്റിങ് ടെക്നോളജി – പോസ്റ്റ് പ്രസ് ഓപ്പറേഷൻ ആൻഡ് ഫിനിഷിങ് (Book Binding) കോഴ്സിലേക്കുള്ള 2023-24 അധ്യയന വർഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സിയോ തത്തുല്യ പരീക്ഷയോ എഴുതി ഉന്നത വിദ്യാഭ്യാസത്തിന് അർഹത നേടിയവർക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോമും വിശദവിവരങ്ങളടങ്ങിയ പ്രൊസ്പെക്ടസും www.sitttrkerala.ac.in ൽ നിന്നും ഡൗൺലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷ സ്വയം സാക്ഷ്യപ്പെടുത്തിയ നിർദ്ദിഷ്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, രജിസ്ട്രേഷൻ ഫീസ് (25 രൂപ) എന്നിവ സഹിതം ഓഗസ്റ്റ് 10 നു വൈകീട്ട് നാലു വരെ സ്വീകരിക്കും. വിശദ വിവരങ്ങൾക്ക് : 9447427476, 9400006462.

പി.എൻ.എക്‌സ്. 3528/2023

ഡ്രൈവർമാർക്കു ത്രിദിന പരിശീലനം

എൽ.പി.ജി, മറ്റു പെട്രോളിയം ഉൽപ്പന്നങ്ങൾ, രാസപദാർഥങ്ങൾ, സ്ഫോടക വസ്തുക്കൾ തുടങ്ങിയ ആപത്കര വസ്തുക്കളുടെ സുരക്ഷിത ഗതാഗതം സംബന്ധിച്ച് ഡ്രൈവർമാർക്ക് ലൈസൻസ് ലഭിക്കുന്നതിനുള്ള പരിശീലനം ഓഗസ്റ്റ് 2, 3, 4 തീയതികളിൽ നാറ്റ്പാക്കിന്റെ ആക്കുളം പരിശീലന കേന്ദ്രത്തിൽ നടക്കും. വിശദ വിവരങ്ങൾക്ക്: 0471 – 2779200.

കെല്‍ട്രോണ്‍ നോളജ് സെന്റര്‍ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണിന്റെ തൊടുപുഴയില്‍ പ്രവര്‍ത്തിക്കുന്ന നോളജ് സെന്ററില്‍ എല്ലാ വിദ്യാര്‍ഥികള്‍ക്കും ഫീസ് ഇളവോടുകൂടി നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ വെയര്‍ഹൗസ് ആന്റ് ഇന്‍വെന്റ്‌ററി മാനേജ്മെന്റ് (യോഗ്യത: എസ്.എസ്.എല്‍.സി), തൊഴിലധിഷ്ഠിത കോഴ്സായ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് (യോഗ്യത:പ്ലസ്ടു) കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് തൊടുപുഴയിലെ കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ നേരിട്ടോ 8136802304 എന്ന ഫോണ്‍ നമ്പറിലോ ബന്ധപ്പെടുക.
[7/31, 4:47 PM] +91 98463 33137: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്
ഇടുക്കി
വാര്‍ത്താക്കുറിപ്പ്
31 ജൂലൈ 2023

ക്വട്ടേഷന്‍ ക്ഷണിച്ചു

വിനോദസഞ്ചാര വകുപ്പിന് കീഴില്‍ മൂന്നാര്‍ സര്‍ക്കാര്‍ അതിഥി മന്ദിരത്തിന്റെ കോമ്പൗണ്ടില്‍ സ്ഥിതി ചെയ്യുന്ന ഗ്രാന്റീസ് മരങ്ങള്‍ പൊതു ലേല വൃവസ്ഥയിലോ ക്വട്ടേഷന്‍ വൃവസ്ഥയിലോ വില്‍ക്കുന്നതിന് താല്‍പര്യമുളള വൃക്തികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ഫോം ആഗസ്റ്റ് 21 വൈകിട്ട് മൂന്ന് മണി വരെ മൂന്നാര്‍ സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ നിന്നും ലഭിക്കും. ആഗസ്റ്റ് 28 ന് മൂന്ന് മണിക്ക് പൊതു ലേലം നടക്കും. ലേല നടപടികള്‍ റദ്ദാക്കാനോ മാറ്റിവെക്കുന്നതിനോ ഉളള അധികാരം വിനോദ സഞ്ചാരവകുപ്പ് ഡെപ്യൂട്ടി ഡയറക്ടറില്‍ നിക്ഷിപ്തമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04865 230385
[7/31, 5:04 PM] +91 98463 33137: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്
ഇടുക്കി
വാര്‍ത്താക്കുറിപ്പ്
31 ജൂലൈ 2023

ഐ-പി.ആര്‍.ഡി. ഫോട്ടോഗ്രാഫര്‍
പാനലിലേക്ക് അപേക്ഷിക്കാം

ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിന് കീഴിലുള്ള ഇടുക്കി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതിന് ഫോട്ടോഗ്രാഫര്‍മാരുടെ പാനല്‍ തയാറാക്കുന്നു. ഇടുക്കി ജില്ലയില്‍ സ്ഥിരതാമസക്കാരും ഡിജിറ്റല്‍ എസ്.എല്‍.ആര്‍. അല്ലെങ്കില്‍ മിറര്‍ലെസ് കാമറകള്‍ ഉപയോഗിച്ച് ഹൈ റസലൂഷന്‍ ചിത്രങ്ങള്‍ എടുക്കാന്‍ കഴിവുള്ളവരുമായിരിക്കണം അപേക്ഷകര്‍. വൈഫൈ കാമറ കൈവശമുള്ളവര്‍ക്കും ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ കരാര്‍ ഫോട്ടോഗ്രാഫറായോ പത്രസ്ഥാപനങ്ങളില്‍ ഫോട്ടോഗ്രാഫറായോ സേവനം അനുഷ്ഠിച്ചവര്‍ക്കും മുന്‍ഗണന. 2024 മാര്‍ച്ച് 31 വരെയായിരിക്കും പാനല്‍ കാലാവധി. അപേക്ഷയും അനുബന്ധരേഖകളും തപാലിലോ നേരിട്ടോ നല്‍കാം. ഇ-മെയിലില്‍ അയയ്ക്കുന്നവ സ്വീകരിക്കില്ല. ബന്ധപ്പെട്ട രേഖകളുടെ പകര്‍പ്പ് സഹിതമുള്ള അപേക്ഷ ആഗസ്റ്റ് എട്ടിനു വൈകിട്ട് അഞ്ചിനകം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, കുയിലിമല, ഇടുക്കി, പിന്‍-685603 എന്ന വിലാസത്തില്‍ ലഭിക്കണം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 04862 233036, 9496003211.

ഗസ്റ്റ് ലക്‌ചറർ ഒഴിവ്

ഗവ. വനിതാ പോളിടെക്നിക് കോളേജിൽ ഒഴിവുളള ലക്ചറർ (ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്) തസ്തികയിൽ നിയമിക്കുന്നതിനായി അപേക്ഷകൾ ക്ഷണിച്ചു. ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗിൽ ഒന്നാം ക്ലാസ്സോടെയുളള ബി ടെക് ബിരുദമാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ആഗസ്റ്റ് ഏഴിന് രാവിലെ 10 മണിക്ക് പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം പ്രിൻസിപ്പൽ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495 2370714

PRD/CLT/3594/07/23
31/07/2023

ഖാദി ഓണം മേള

ഓണം ആഘോഷത്തിന്റെ ഭാഗമായി ആഗസ്റ്റ് രണ്ട് മുതൽ 28 വരെ ഖാദി വസ്ത്രങ്ങൾക്ക് പ്രത്യേക റിബേറ്റ് ലഭിക്കും. കോഴിക്കോട് ചെറൂട്ടി റോഡിൽ പ്രവർത്തിക്കുന്ന ഖാദി ഗ്രാമസൗഭാഗ്യ ഷോറൂമിലെ ഖാദി മേളയിലും, വടകര, ബാലുശ്ശേരി, കൊയിലാണ്ടി, പയ്യോളി, ഓർക്കാട്ടേരി, ആയഞ്ചേരി എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന കേരള ഖാദി ബോർഡിന്റെ ഖാദി ഗ്രാമസൗഭാഗ്യ, ഖാദി സൗഭാഗ്യ ഷോറൂമുകളിലും ഈ കാലയളവിൽ ഖാദി വസ്ത്രങ്ങൾക്ക് റിബേറ്റ് ലഭിക്കുന്നതാണ്. സർക്കാർ അർധസർക്കാർ ജീവനക്കാർക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് പർച്ചേസിനുള്ള സൗകര്യവും ഖാദി ബോർഡ് ഒരുക്കിയിട്ടുണ്ട്. കൂടാതെ ആകർഷകമായ സമ്മാന പദ്ധതിയും ഓണം വില്പനയുടെ ഭാഗമായി ബോർഡ് നടപ്പിലാക്കിയിട്ടുണ്ട്.

PRD/CLT/3595/07/23
31/07/2023

തിയ്യതി നീട്ടി

സാംസ്കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തിൽ, അക്കാദമിക് വിഭാഗം നടത്തിവരുന്ന ദ്വിവത്സര ചുമർചിത്ര ഡിപ്ലോമ കോഴ്സ്, പാരമ്പര്യ വാസ്തു ശാസ്ത്രത്തിൽ ഡിപ്ലോമ- കറസ്പോണ്ടൻസ് കോഴ്സ് എന്നിവയുടെ പുതിയ ബാച്ചിലേക്ക് അപേക്ഷിക്കാനുള്ള അവസാന തിയ്യതി ആഗസ്റ്റ് 10 വരെ നീട്ടി. അപേക്ഷകൾ നേരിട്ടോ www.vasthuvidyagurukulam.com എന്ന വെബ്സൈറ്റ് വഴിയോ അയയ്ക്കാം. വിശദവിവരങ്ങൾക്ക് എക്സിക്യുട്ടീവ് ഡയറക്ടർ, വാസ്തുവിദ്യാ ഗുരുകുലം, ആറന്മുള, പത്തനംതിട്ട എന്ന വിലാസത്തിൽ ബന്ധപ്പെടുക. ഫോൺ : 0468 2319740, 9847053294, 9847053293, 9947739442

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

information News

ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് ഹിയറിങ്; 46 അപേക്ഷകള്‍ പരിഗണിച്ചു

കായണ്ണ ഗ്രാമ പഞ്ചായത്തില്‍ നടന്ന ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് ഹിയറിങ്ങില്‍ 46 അപേക്ഷകള്‍ പരിഗണിച്ചു. ഓട്ടിസം, മെന്റല്‍ റിട്ടാര്‍ഡേഷന്‍, സെറിബ്രല്‍ പാല്‍സി, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി വിഭാഗത്തില്‍ വരുന്ന ബുദ്ധിപരമായ
information Trending

അപേക്ഷ ക്ഷണിച്ചു

ആഴക്കടല്‍ മത്സ്യബന്ധന ബോട്ടുകളില്‍ ജോലി ചെയ്യുന്ന മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി വിഎച്ച്എഫ്, മറൈന്‍ റേഡിയോ, ഡിസ്ട്രസ് അലര്‍ട്ട് ട്രാന്‍സ്മിറ്റര്‍ (ഡി.എ.ടി), ജി.പി.എസ് എന്നിവ സബ്‌സിഡി നിരക്കില്‍
error: Protected Content !!