ആരാധന അതിര് കടന്നു. തീയേറ്റർ സ്‌ക്രീനിൽ പാലഭിഷേകം നടത്തിയ പവൻ കല്യാൺ ആരാധകർ അറസ്റ്റിൽ.
തെന്നിന്ത്യയിൽ കടുത്ത ഫാൻസുള്ള താരമാണ് പവർ സ്റ്റാർ എന്ന് ആരാധകർ വിളിക്കുന്ന പവൻ കല്യാൺ. നടന്റെ ‘ബ്രോ’ എന്ന പുതിയ സിനിമ വെള്ളിയാഴ്ചയാണ് റിലീസായത്. സമ്മിശ്ര പ്രതികരണവുമായി പ്രദർശനം തുടരുന്ന സിനിമയുടെ റിലീസ് ദിനത്തിലായിരുന്നു ആരാധകർ തിയേറ്റർ സ്ക്രീനിൽ പാലഭിഷേകം നടത്തിയത്. പൊലീസ് ഇവരെ കടുത്ത ഭാഷയിൽ ശാസിക്കുകയും ചെയ്തു.
രണ്ട് ദിവസം കൊണ്ട് 50 കോടിയാണ് ചിത്രം ബോക്സ് ഓഫീസിൽ നേടിയിരിക്കുന്നത്. നാളുകൾക്ക് ശേഷമുള്ള താരത്തിന്റെ ചിത്രത്തിന് വൻ വരവേൽപ്പാണ് ആരാധകർ നൽകിയത്. സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട ആഘോഷങ്ങളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.