ടോവിനോ തോമസ്, കല്യാണി പ്രിയദർശൻ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന തല്ലുമാലയിലെ ഏറ്റവും പുതിയ ഗാനം റിലീസ് ചെയ്തത് കഴിഞ്ഞ ദിവസമാണ് .ണ്ടാക്കിപ്പാട്ട് എന്ന ഗാനമാണ് പ്രേക്ഷകരിലേക്കെത്തിയത്. ടോവിനോ, ഷൈൻ ടോം ചാക്കോ എന്നിവരുടെ ചടുലമായ നൃത്തച്ചുവടുകളാണ് ഗാനരംഗത്തിലുള്ളത്.ഇതുവരെ ടൊവിനോയില്‍ നിന്ന് കാണാത്ത നൃത്തച്ചുവടുകള്‍ കൊണ്ട് സമ്പന്നമായ ഗാനങ്ങളായിരുന്നു തല്ലുമാലയിലേത്. ഇപ്പോള്‍ ഇതാ നടന്റെ എനര്‍ജറ്റിക്ക് പെര്‍ഫോമന്‍സിന് കയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ. നിരവധി പേരാണ് ടോവിനോയുടേയും ഷൈനിന്റെയും ഡാൻസിന് അഭിനന്ദനങ്ങൾ അറിയിച്ച് കമന്റ് ചെയ്യുന്നത്. ഡാൻസറിയില്ല എന്നുപറഞ്ഞ് പറ്റിക്കുകയായിരുന്നല്ലേ എന്നും ഞെട്ടിയെന്നും തീപ്പൊരി ഡാൻസ് എന്നെല്ലാം നീളുന്നു ആരാധകരുടെ അഭിപ്രായങ്ങൾ.
ഗാനം പുറത്ത് വന്ന് ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ സോഷ്യല്‍ മീഡിയയുടെ സജീവ ചര്‍ച്ചയില്‍ ഇടം പിടിച്ചു കഴിഞ്ഞു.അനുരാഗ കരിക്കിന്‍ വെള്ളം, ഉണ്ട, ലവ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഖാലിദ് റഹ്‍മാന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മുഹ്‍സിന്‍ പരാരിയും അഷ്‍റഫ് ഹംസയും ചേര്‍ന്നാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ആഷിക് ഉസ്‍മാന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ആഷിക് ഉസ്‍മാന്‍ ആണ് നിര്‍മ്മാണം. ഷൈന്‍ ടോം ചാക്കോ, ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ്, ജോണി ആന്‍റണി, ഓസ്റ്റിന്‍, അസിം ജമാല്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്