കുന്ദമംഗലം കളരിക്കണ്ടിപൊയ്യയിൽ ചത്ത വളർത്തുനായയെ വീടിന് മുൻപിൽ കൊണ്ടിട്ടു . ചൂരക്കാട്ട് ജനാർദ്ദനന്റെ വീടിന് മുൻപിലാണ് ചത്ത നായയെ ഉപേക്ഷിച്ചത്.ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം.മറ്റൊരു സ്ഥലത്ത് കളയാനുള്ള ശ്രമം പാളിപോയതിനെത്തുടർന്ന് ഇവിടെ ഉപേക്ഷിക്കുകയായിരുന്നു.ആരാണീ പ്രവൃത്തി ചെയ്തതെന്ന് വ്യക്തമല്ല സംഭവത്തിൽ നാട്ടുകാരുടെ പരാതിയെ തുടർന്ന് കുന്ദമംഗലം സ്റ്റേഷൻ എസ് ഐ ജിബിൻ ജെ ഫ്രഡ്ഡിയുടെ നേതൃത്വത്തിൽ സി സി ടി വി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്.ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ നായയെ നാട്ടുകാർ കുഴിച്ചിട്ടു.
കളരിക്കണ്ടിപൊയ്യയിൽ ചത്ത വളർത്തുനായയെ വീടിന് സമീപം കൊണ്ടിട്ടു

