കഴിഞ്ഞദിവസം കാസര്‍ഗോഡ് മരിച്ച രണ്ടുപേരുടെ കൊവിഡ് പരിശോധനാ ഫലം പോസിറ്റീവെന്ന് ആരോഗ്യ വകുപ്പിന്റെ സ്ഥിരീകരണം. അടുക്കത്തുവയല്‍ സ്വദേശി ശശിധരന്, പടന്ന സ്വദേശി എന്‍ ബി റഹൂഫ് എന്നിവര്‍ക്കാണ് മരണശേഷം നടത്തിയ പരിശോധയില്‍ കൊവിഡ് സ്ഥിരീകരിച്ചത്.
പനി ബാധിച്ച് ചികിത്സയിലിരിക്കെ ഞായറാഴ്ചയാണ് അറുപത്തിരണ്ടുകാരനായ അടുക്കത്തുവയല്‍ സ്വദേശി ശശിധരന് മരിച്ചത്.
കഴിഞ്ഞ ഞായറാഴ്ചയാണ് തൃക്കരിപ്പൂര്‍ പടന്ന സ്വദേശി എന്‍ ബി റഹൂഫ് മരിച്ചത്. 62 വയസായിരുന്നു. ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിക്കുന്നത്.

