National News

മഹാത്മാ ഗാന്ധിക്ക് പകരമായി സവർക്കർ; പാഠഭാഗത്ത് ഉൾപ്പെടുത്തി ഡൽഹി സവരകലാശാല

മഹാത്മാഗാന്ധിക്ക് പകരം സവർക്കറെ പാഠഭാഗത്തിൽ ഉൾപ്പെടുത്തി ഡൽഹി സർവകലാശാല. ബിഎ പൊളിറ്റിക്കല്‍ സയന്‍സ്(ഹോണേഴ്സ്) സിലബസിലാണ് ഹിന്ദുത്വ നേതാവിനെക്കുറിച്ച് പുതിയ പാഠഭാഗം ചേര്‍ക്കാന്‍ സര്‍വകലാശാല അക്കാഡമിക് കൗണ്‍സില്‍ തീരുമാനിച്ചിരിക്കുന്നത്

അഞ്ചാം സെമസ്റ്ററിലെ ഗാന്ധിജിയെക്കുറിച്ചുള്ള പാഠത്തിന് പകരമാണ് സവർക്കറെ ഉൾപ്പെടുത്തിയത്. പകരം, ഗാന്ധിജിയെക്കുറിച്ചുള്ള പാഠഭാഗം ഏഴാം സെമസ്റ്ററിലേക്കും മാറ്റിയിട്ടുണ്ട്. ഇതോടെ നാല് വർഷത്തിനു പകരം മൂന്നു വർഷത്തെ ബിരുദ കോഴ്‌സിൽ ചേർന്നവർക്ക് ഗാന്ധിയെക്കുറിച്ച് പഠിക്കാനുണ്ടാകില്ല.
‘സാരെ ജഹാന്‍ സെ അച്ഛാ’ എന്ന ദേശഭക്തി ഗാനത്തിന്റെ രചയിതാവും എഴുത്തുകാരനുമായ മുഹമ്മദ് ഇഖ്ബാലിനെ കുറിച്ചുള്ള ഭാഗങ്ങള്‍ പാഠ്യപദ്ധതിയില്‍ നിന്ന് നീക്കാന്‍ കഴിഞ്ഞ ദിവസം ഡല്‍ഹി സര്‍വകലാശാല തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ പുതിയ നടപടി.

കഴിഞ്ഞ ദിവസം ചേർന്ന അക്കാദമിക് കൗൺസിലിലാണ് സവർക്കറിനെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ പ്രമേയം പാസാക്കിയത്. തീരുമാനത്തെ ഒരു വിഭാഗം അധ്യാപകർ എതിർത്തു. പാഠ്യപദ്ധതി കാവിവൽക്കരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്ന് ഇവർ ചൂണ്ടിക്കാട്ടി. സർവകലാശാലാ നിർവാഹക സമിതിയാകും ഇക്കാര്യത്തിൽ അന്തിമതീരുമാനമെടുക്കുക.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!