National News

ഗുസ്തി താരങ്ങളുടെ പ്രക്ഷോഭം ശക്തി പ്രാപിക്കുന്നു; സമരത്തിൽ ഇടപ്പെട്ട് അന്താരാഷ്ട്ര റെസ്ലിങ് ഫെഡറേഷനും ഒളിമ്പിക് കമ്മിറ്റിയും

ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണെതിരായ ഗുസ്തി താരങ്ങളുടെ സമരം ശക്തി പ്രാപിക്കുന്നു. അഞ്ചു ദിവസത്തിനകം നടപടി എടുത്തില്ലെങ്കിൽ വീണ്ടും ഹരിദ്വാറിലെത്തി മെഡലുകള്‍ ഗംഗയിൽ ഒഴുക്കുമെന്ന് താരങ്ങൾ അറിയിച്ചു.

അതേ സമയം, അന്താരാഷ്‌ട്ര റെസ്ലിങ് ഫെഡറേഷൻ സമരത്തിൽ ഇടപ്പെട്ടു. 45 ദിവസത്തിനകം ഫെഡറേഷൻ തെരെഞ്ഞെടുപ്പ് നടത്തിയില്ലെങ്കിൽ ഇന്ത്യയെ സസ്‌പെൻഡ് ചെയ്യുമെന്ന് മുന്നറിയിപ്പ് നൽകി.

വിഷയവുമായി ബന്ധപ്പെട്ട് രാജ്യത്ത് നടക്കുന്ന സംഘർഷങ്ങൾ മാസങ്ങളായി നിരീക്ഷിക്കുന്നുണ്ടെന്നും ബ്രിജ് ഭൂഷനെതിരെ നിഷ്പക്ഷമായ രീതിയില്‍ അന്വേഷണം നടത്തണമെന്നും അന്താരാഷ്ട്ര റെസ് ലിങ് ഫെഡറേഷന്‍ താക്കീത് ചെയ്തു.നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഇന്ത്യയെ സസ്‌പെന്‍ഡ് ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് നീങ്ങുമെന്നും ഫെഡറേഷന്‍ അറിയിച്ചുഅന്താരാഷ്ട്ര റെസ്ലിങ് ഫെഡറേഷന് പുറമെ ഗുസ്തി താരങ്ങളുടെ സമരത്തില്‍ അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയും ഇടപെട്ടു. ബ്രിജ് ഭൂഷനെതിരായ ലൈംഗിക ആരോപണ കേസില്‍ അന്വേഷണം നടത്തണമെന്ന് ഐ.ഒ.സി വ്യക്തമാക്കി. താരങ്ങളോടുള്ള പോലീസ് പെരുമാറ്റം അങ്ങേയറ്റം അപലപനീയമെന്നും പ്രതികരണം.

ചൊവ്വാഴ്ച വൈകീട്ട് തങ്ങളുടെ മെഡലുകള്‍ ഒഴുക്കിക്കളയാന്‍ ഹരിദ്വാറിലെത്തിയ താരങ്ങളെ കര്‍ഷകര്‍ അനുനയിപ്പിച്ച് തത്ക്കാലം തിരിച്ചയക്കുകയായിരുന്നു. കേന്ദ്രത്തിന് അഞ്ച് ദിവസത്തെ താക്കീത് നല്‍കുന്നതായി സാക്ഷി മാലിക്ക് ട്വിറ്ററിലൂടെ അറിയിച്ചു. നടപടി വൈകുന്നസാഹചര്യത്തില്‍ ഇന്ത്യാ ഗേറ്റില്‍ അനിശ്ചിതകാല നിരാഹാരസമരം ഇരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!