2020-21 വര്‍ഷത്തെ വനിതാരത്നം പുരസ്കാരം പി. സ്നേഹപ്രഭയ്ക്ക്. ചാത്തമംഗലം വെള്ളനൂര് സ്വദേശിയാണ്. വര്‍ഷങ്ങളായി ഇവര്‍ നിരവധി പേര്‍ക്കു സൗജന്യമായി നീന്തല്‍ പരിശീലനം നല്കി വരുന്നു. സ്വന്തമായി നിര്‍മിച്ച ലൈഫ് ജാക്കറ്റ് ഉപയോഗിച്ച് 876 പേരെ നീന്തല്‍ പരിശീലിപ്പിച്ച മികവിനാണ് അംഗീകാരം. കാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമായ ഇവര്‍ സിവില്‍ ഡിഫന്‍സ് വോളണ്ടിയര്‍ കൂടിയാണ്. 2020ല്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിനു വിശിഷ്ടസേവന പത്രത്തിനര്ഹത നേടിയിട്ടുണ്ട്.
2020-21 വര്‍ഷത്തെ വനിതാരത്നം പുരസ്കാരത്തിന് അര്‍ഹയായി പി. സ്നേഹപ്രഭ

