Local News

ഒരു വർഷം. ഒരു ലക്ഷം സംരംഭങ്ങൾ;സംരംഭക ശില്പശാല സംഘടിപ്പിച്ചു

ഒരു വർഷം. ഒരു ലക്ഷം സംരംഭങ്ങൾ എന്ന  ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആവിഷ്കരിച്ച എൻ്റെ സംരംഭം നാടിൻ്റെ അഭിമാനം  പദ്ധതിയുടെ ഭാഗമായി കുന്ദമംഗലം ഗ്രാമ പഞ്ചായത്തിൻ്റെയും വ്യവസായ വാണിജ്യ  വകുപ്പിൻ്റെയും സംയുക്താഭിമുഖ്യത്തിൽ സംരംഭക ശില്പശാല സംഘടിപ്പിച്ചു.  പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി വ്യക്തികൾ, ഗ്രൂപ്പുകൾ എന്നിങ്ങനെ നൂറോളം പേർ പങ്കെടുത്തു
പി.ടി.എ റഹീം എം എൽ എ ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽക്കുന്നുമ്മൽ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു നെല്ലൂളി മുഖ്യാഥിതിയായി പങ്കെടുത്തു. വി -അനിൽകുമാർ, യു.സി പ്രീതി, ശബ്നറഷീദ്, ചന്ദ്രൻ തിരുവലത്ത്.പി.ഖൗലത്ത്, ഷൈജ വളപ്പിൽ, ചോലക്കൽ മീത്തൽ ഷാജി പ്രസംഗിച്ചു. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പദ്ധതികളും സേവനങ്ങളും, ലൈസൻസ് നടപടി ക്രമങ്ങളും എന്ന വിഷയത്തിൽ . കുന്ദമംഗലം വ്യവസായ ഓഫീസർ പി. വിപിൻദാസും ഫിനാൻഷ്യൽ ലിറ്ററസി എന്ന വിഷയത്തിൽ ശിൽപ്പയും ക്ലാസെടുത്തു.ജി.വിഘ്നേഷ് നന്ദി പറഞ്ഞു. 

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!