ആക്രമിക്കപ്പെട്ട നടിക്കെതിരെ വിമർശനവുമായി നടൻ സിദ്ദിഖ്.വിചാരണ കോടതി ജഡ്ജിക്കെതിരായ നടിയുടെ നിലപാടിനെ സിദ്ധിഖ് വിമർശിച്ചു. വിധി എതിരാണെങ്കില്‍ മേല്‍ക്കോടതിയെ സമീപിക്കുകയാണ് ചെയ്യുക,കേസിൽ വിധി വരട്ടെ. എന്നിട്ടെല്ലാ കാര്യങ്ങളും തീരുമാനിക്കാം. അതല്ല വിധി എതിരാകും എന്ന് തോന്നിയാൽ അപ്പോൾ ജഡ്ജി ശരിയല്ല, ഈ ജഡ്ജിയെ മാറ്റണം എന്നല്ല താൻ പറയുക അതാണ് ജനാധിപത്യരീതിയിലുള്ള വ്യവസ്ഥ. അങ്ങനെത്തന്നെ ആകണം എന്നാണ് തന്റെ അഭ്യർത്ഥന – സിദ്ദിഖ് പറഞ്ഞു .നടിയെ ആക്രമിച്ച കേസ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ചര്‍ച്ചയായതിന് അതിജീവിത തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടോ എന്നാണ് സിദ്ധിഖ് ചോദിച്ചത്.പാലച്ചുവട് വ്യാസ വിദ്യാലയത്തിലെത്തിയാണ് സിദ്ദിഖ് വോട്ട് രേഖപ്പെടുത്തിയത്. ‘
ചര്‍ച്ചയാകാന്‍ അതിജീവിത തൃക്കാക്കരയില്‍ മത്സരിക്കുന്നുണ്ടോ?വിധി എതിരായാൽ മേൽക്കോടതിയിൽ പോണം,

