Trending

സംഘപരിവാറിന്റെ രാഷ്ട്രീയ കുതന്ത്രം പരാജയപ്പെടുത്താൻ ഇടതു ഭരണത്തുടർച്ചക്കെതിരെ കേരളം വിധിയെഴുതണം: വെൽഫെയർ പാർട്ടി

കുന്ദമംഗലം: വെൽഫെയർ പാർട്ടി കുന്ദമംഗലം മണ്ഡലം കമ്മിറ്റി തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. ഹമീദ് വാണിയമ്പലം കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.
യു.ഡി.എഫ് പ്രധിനിദി ഹംസമാസ്റ്റർ കൺവെൻഷനിൽ പങ്കെടുത്ത് സംസാരിച്ചു.

സംഘപരിവാറിൻ്റെ വിദ്വേഷ – വംശീയ രാഷ്ട്രീയത്തിൽ ആകൃഷ്ടരാകുന്ന തങ്ങളുടെ അണികളെ പിടിച്ചു നിർത്താൻ സംഘ്പരിവാറിന്റെ അതേ ഭാഷയിലും ശൈലിയിലും പ്രവർത്തിക്കുന്ന രീതിയാണ് കഴിഞ്ഞ കുറെ നാളുകളായി കേരളത്തിലെ ഇടതുപക്ഷം സ്വീകരിച്ചു വരുന്നത്. ഇതിലൂടെ സംഘ്പരിവാറിന്റെയും ഇടതുപക്ഷത്തിന്റെയും രാഷ്ട്രീയ പ്രചാരണങ്ങൾ സമാനമായി മാറിയിരിക്കുന്നു. ഇടതുപക്ഷം രൂപപ്പെടുത്തിയ വിദ്വേഷ പദ്ധതികളാണ് ഇപ്പോൾ കേരളത്തിൽ സംഘപരിവാർ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.

രാജ്യം മുഴുവൻ സംഘ്പരിവാറിന് വിധേയപ്പെട്ടപ്പോഴും ചെറുത്തുനിന്ന കേരളത്തിൻ്റെ പ്രതിരോധത്തെ തന്ത്രപരമായി ഇല്ലാതാക്കാൻ ഇടതുപക്ഷത്തെ ഉപയോഗപ്പെടുത്തുന്ന സംഘ്പരിവാർ പദ്ധതി ഒരു കാരണവശാലും കേരളത്തിൽ വിജയിക്കാൻ പാടില്ല. ഇടതുപക്ഷ ഭരണത്തുടർച്ച എന്ന സംഘ്പരിവാർ പദ്ധതി പരാജയപ്പെടുത്തുന്നതിന് കേരളത്തിലെ ജനങ്ങൾ ഒറ്റക്കെട്ടായി അണിനിരക്കേണ്ടതുണ്ട്. ഈ താൽപര്യം മുൻനിർത്തി ഏപ്രിൽ 9ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ മറ്റൊരു മതേതര മുന്നണിയായ യു ഡി എഫിനെ പിന്തുണയ്ക്കുവാനാണ് വെൽഫെയർ പാർട്ടി തീരുമാനിച്ചിരിക്കുന്നത്. അതോടൊപ്പം സംഘ്പരിവാറിന് വിജയസാധ്യതയുള്ള മണ്ഡലങ്ങളിൽ തൊട്ടടുത്ത വിജയസാധ്യതയുള്ള ജനാധിപത്യ കക്ഷികളുടെ സ്ഥാനാർത്ഥികൾക്ക് പിന്തുണ നൽകാനും സംഘ്പരിവാർ വിജയത്തെ പ്രതിരോധിക്കുന്നതിനും ആവശ്യമായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനും പാർട്ടി സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിട്ടുണ്ടെന്നും കൺവെൻഷൻ ഉദ്ഘാടനം ചെയ്തു കൊണ്ട് ഹമീദ് വാണിയമ്പലം പറഞ്ഞു.

സ്വലിഹ് കെടപ്പന(ജില്ലാ ജനറൽ സെക്രട്ടറി ), അൻവൻസാദത്ത്(ജില്ലാ സെക്രട്ടറി ), ഇ പി
ഉമർ (മണ്ഡലം പ്രസിഡന്റ്‌ ), ഫാസിൽ മാസ്റ്റർ(kstm ജില്ലാ പ്രസിഡന്റ്‌ ,ജലീൽമാസറ്റർ ,നാസർ മണക്കടവ് ,ലത്തീഫ് ,അമീൻകുന്ദമംഗലം ഷമീർ ചെറൂപ്പ,ഷരീഫ് ,ഇൻസാഫ് ,കുന്ദമംഗലം ,ഹമിദ്,അഫ്സൽ,സലിം, ഇ സി റസാഖ് ,അഡ്വ:വാഹിദ് തൗഹീദഅൻവർ എന്നിവർപങ്കെടുത്തു. മണ്ഡലം സിക്രട്ടറി അൻഷദ് മണക്കടവ് സ്വാഗതവും
സുമയ്യ എം എ നന്ദിയും പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!