bussines News

നാളെ പെട്രോളിനും ഡീസലിനും വില കൂടും

നാളെ മുതൽ പെട്രോളിനും ഡീസലിനും സംസ്ഥാനത്ത് വില കൂടും. പെട്രോൾ, ഡീസൽ വിലയിൽ രണ്ടു രൂപയുടെ വർധനയാണുണ്ടാകുക. ഇത് കൂടാതെ രാജ്യത്ത് പുതിയ മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ കർശനമാകുന്നതിൽ വാഹന നിർമാതാക്കൾ എല്ലാ മോഡലിലെ വാഹനങ്ങൾക്കും വില ഉയർത്തും.

ഇരു ചക്രവാഹനങ്ങളും കാറുകളും ഉൾപ്പെടെയുള്ള എല്ലാ വാണിജ്യ വാഹനങ്ങൾക്കും നിരക്ക് വ‍ർധന ബാധകമാകും. പ്രാധാന ഓട്ടോമൊബൈൽ കമ്പനികൾ വാഹനങ്ങൾക്ക് 50,000 രൂപ വരെ നിരക്ക് വർധന പ്രഖ്യാപിച്ചിട്ടുണ്ട്. അതുപോലെ സംസ്ഥാനത്ത് മദ്യത്തിന് വില കൂടും.

999 വരെയുള്ള മദ്യത്തിന് 20 രൂപയും 1000 രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് 40 രൂപയുമാണ് വർധിക്കുന്നത്. പുതിയ നികുതി നിർദേശങ്ങൾ പ്രാബല്യത്തിൽ വരുന്നതിനാൽ ഫ്ളാറ്റുകൾക്കും അപ്പാർട്ട്മെന്റുകൾക്കുമുള്ള സ്റ്റാംപ് ഡ്യൂട്ടി രണ്ട് ശതമാനം വർധിക്കും.

ഭൂമിയുടെ ന്യായവിലയിൽ 20 ശതമാനമാണ് വർധന. ഇത് സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ഫീസും വ‍ർധിപ്പിക്കും. നികുതിവർധനവ് വഴി പരമാവധി വരുമാനം ഉറപ്പാക്കാകുയാണ് സർക്കാർ ലക്ഷ്യമിടുന്നത്. വിപണിവിലയും ഭൂമിയുടെ ന്യായവിലയും തമ്മിലുള്ള അന്തരം കുറയ്ക്കാനാണ് ഭൂമിയുടെ ന്യായ വില ഉയർത്തുന്നതെന്ന് ധനമന്ത്രി വ്യക്തമാക്കിയിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!