National News

മോദിയുടെ ഫോട്ടോ വീട്ടിൽ നിന്ന് എടുത്ത് മാറ്റാൻ ഭൂവുടമയുടെ ഭീഷണിയെന്ന് പരാതി; ഒടുവിൽ നാടകം പൊളിഞ്ഞു

മധ്യപ്രദേശിലെ ഇൻഡോറിൽ തന്റെ വീട്ടിൽ വെച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോ എടുത്ത് മാറ്റാൻ ഭൂവുടമ ഭീഷണിപ്പെടുത്തിയതായി കാണിച്ച് യുവാവ് നൽകിയ പരാതി വ്യാജമെന്ന് പോലീസ്. പിർ ​ഗലി നിവാസിയായ യൂസഫ് ആണ് പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. മോദിയുടെ ആശയങ്ങളിൽ ആകൃഷ്ടനായ താൻ വാടക വീട്ടിൽ മോദിയുടെ ഛായാ ചിത്രം വെച്ചിരുന്നെന്നും എന്നാൽ വീട്ടുമടകളായ യാക്കൂബ് മൻസൂരിക്കും സുൽത്താൻ മൻസൂരിക്കും ഇത് ഇഷ്ടപ്പെട്ടില്ലെന്നും യൂസഫ് പറയുന്നു. ഫോട്ടോ എടുത്ത് മാറ്റാൻ ആവശ്യപ്പെടുകയും പറ്റില്ലെങ്കിൽ വീട്ടിൽ നിന്ന് പുറത്ത് പോകണമെന്ന് ഭീഷണി പെടുത്തിയതായും പരാതിയിൽ പറയുന്നു.

എന്നാൽ അന്വേഷണത്തിന്റെ പ്രാരംഭ ഘട്ടത്തിൽ തന്നെ പരാതി വ്യാജമാണെന്ന് കണ്ടെത്തി . ഏറെ നാളായി മുടക്കിയ വാടക നൽകണമെന്ന് വീട്ടുടമകൾ ആവശ്യപ്പെട്ടതും പെട്ടെന്ന് പ്രശസ്തനാവാനുമുള്ള യൂസഫ്ഖാന്റെ കുടില തന്ത്രവുമാണ് പരാതിക്ക് പിന്നിലെന്ന് പോലീസ് പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!