യുഡിഎഫ്.സ്വതന്ത്ര സ്ഥാനാർത്ഥി ദിനേശ് പെരുമണ്ണയുടെ വിജയത്തിനായി കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലെ ത്രിതല മെമ്പർമാർ പഞ്ചായത്തിലെ വിവിധ കോളനികൾസന്ദർശിച്ചു. വളളിയാട്ടുമ്മൽ കോളനിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു നെല്ലൂളി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം എം ധനീഷ് ലാൽ, ഗ്രാമ പഞ്ചായത്തംഗങ്ങളായ കെ.കെ.സി നൗഷാദ്, ഷൈജ വളപ്പിൽ, പി.കൗലത്ത്, യു സി ബുഷ്റ, ലീന വാസുദേവൻ, ജിഷ ചോലക്കമണ്ണിൽ, സമീറ അരീപ്രത്ത് , അംബികാദേവി, ഫാത്തിമ ജസ്ലിൻ എന്നിവർ പങ്കെടുത്തു.