information News

അറിയിപ്പുകൾ

വീടുകളില്‍ 30 ,022 പേര്‍ വോട്ട് രേഖപ്പെടുത്തി

ഹാജരാവാത്ത വോട്ടര്‍മാരുടെ വിഭാഗത്തില്‍ ബുധനാഴ്ച വൈകീട്ട് വരെ വോട്ടു രേഖപ്പെടുത്തിയത് 30 ,022 പേര്‍. വടകര മണ്ഡലത്തില്‍ 2, 382 കുറ്റ്യാടിയില്‍ 2 ,244 നാദാപുരത്ത് 2,970 കൊയിലാണ്ടിയില്‍ 1,680 പേരാമ്പ്രയില്‍ 2 ,597 ബാലുശ്ശേരിയില്‍ 2 ,539 എലത്തൂരില്‍ 3 ,140 കോഴിക്കോട് നോര്‍ത്തില്‍ 2, 341 കോഴിക്കോട് സൗത്തില്‍ 1,468 ബേപ്പൂരില്‍ 1,633 കുന്ദമംഗലത്ത് 2 ,452 കൊടുവള്ളിയില്‍ 2 ,150 തിരുവമ്പാടിയില്‍ 2,426 എന്നിങ്ങനെയാണ് വോട്ടുകള്‍ രേഖപ്പെടുത്തിയത്.

വീടുകളില്‍ കഴിയുന്ന ഭിന്നശേഷിക്കാര്‍, 80 വയസ്സ് കഴിഞ്ഞവര്‍ എന്നിവര്‍ക്ക് പുറമെ കോവിഡ് രോഗികള്‍ക്കും ക്വാറന്റൈനില്‍ കഴിയുന്നവരുമാണ് ഇത്തരത്തില്‍ വോട്ട് രേഖപ്പെടുത്തുന്നത്. ജില്ലയില്‍ 34,855 പേരാണ് ഇത്തരം വോട്ടിന് അര്‍ഹരായിട്ടുള്ളത്. ഏപ്രില്‍ അഞ്ചാം തീയതിയോടെ അര്‍ഹരായ മുഴുവന്‍ പേരുടേയും തപാല്‍ വോട്ടുകള്‍ രേഖപ്പെടുത്തുന്ന വിധം നടപടി ക്രമങ്ങള്‍ തുടരുകയാണ്.

ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക പോളിങ് സെന്റര്‍

ഏപ്രില്‍ ഒന്നു മുതല്‍ മൂന്നുവരെ വോട്ട് ചെയ്യാം

ജില്ലയ്ക്കകത്തു തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള, ജില്ലയിലെ വോട്ടര്‍മാരായ ജീവനക്കാര്‍ക്ക് അതത് നിയോജക മണ്ഡലം പരിധിയില്‍ ഒരുക്കിയ ഫെസിലിറ്റേഷന്‍ സെന്ററില്‍ ഏപ്രില്‍ ഒന്നുമുതല്‍ മൂന്നുവരെ വോട്ട് ചെയ്യാം. രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് സമയം. ഫോറം 12 -ല്‍ തപാല്‍വോട്ടിന് അപേക്ഷ സമര്‍പ്പിച്ചവര്‍ക്കാണ് ഈ സൗകര്യം. ജില്ലയ്ക്ക് പുറത്തു തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഈ ജില്ലയിലെ വോട്ടര്‍മാര്‍ക്ക് തപാല്‍ മാര്‍ഗം ബാലറ്റ് പേപ്പര്‍ അനുവദിക്കും.

മണ്ഡലം, പോളിംഗ് കേന്ദ്രം

വടകര – ബി.ഇ.എം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, വടകര,

കുറ്റ്യാടി – മേമൂണ്ട ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, മേമൂണ്ട,

നാദാപുരം – ഗവ.യു.പി സ്‌കൂള്‍ നാദാപുരം,

കൊയിലാണ്ടി – ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്്, പന്തലായനി,

പേരാമ്പ്ര – ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്്, പേരാമ്പ്ര,
ബാലുശ്ശേരി – ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്്, ബാലുശ്ശേരി,
എലത്തൂര്‍ – ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്്,
കോഴിക്കോട് നോര്‍ത്ത് – കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ ജിയുപി സ്‌കൂള്‍,
കോഴിക്കോട് സൗത്ത് – ഗവ. മോഡല്‍ ഹയര്‍ സെക്കണ്ടറി സ്്കൂള്‍, കോഴിക്കോട്.
ബേപ്പൂര്‍ – ഗവ.ഗണപത് ഹയര്‍ സെക്കണ്ടറി സ്്കൂള്‍, ഫറോക്ക്
കുന്ദമംഗലം- രാജീവ് ഗാന്ധി സേവാഘര്‍ ഓഡിറ്റോറിയം (കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന്് സമീപം,
കൊടുവളളി – മുസ്ലീം ഓര്‍ഫനേജ് ഹയര്‍ സെക്കണ്ടറി സ്്കൂള്‍, കൊടുവളളി
തിരുവമ്പാടി – സെക്രറ്റ് ഹാര്‍ട്ട് ഹയര്‍ സെക്കണ്ടറി സ്്കൂള്‍, തിരുവമ്പാടി.

സ്റ്റേഷനുകളിലെ മാലിന്യം നീക്കാന്‍ ഹരിത കര്‍മ്മസേന

നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി പോളിങ്ങ് സ്റ്റേഷനുകളിലെ മാലിന്യം നീക്കാന്‍ ഇത്തവണയും ഹരിതകര്‍മ്മസേനയെത്തും.ഇവരുടെ നേതൃത്വത്തില്‍ ജൈവം, അജൈവം, ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ എന്നിവ തരം തിരിച്ച് മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റികള്‍ക്ക് കൈമാറും. തിരഞ്ഞെടുപ്പ് നടക്കുന്ന ദിവസം തന്നെ മാലിന്യവും പൂര്‍ണമായും നീക്കം ചെയ്യും. ഉപയോഗം കഴിഞ്ഞാല്‍ ഉടന്‍ തന്നെ വസ്തുക്കളെ അവക്കായി അനുവദിച്ചിരിക്കുന്ന വേസ്റ്റ് ബിന്നില്‍ തന്നെ നിക്ഷേപിക്കാന്‍ ശ്രദ്ധിക്കണം. ജൈവ- അജൈവ- പ്ലാസ്റ്റിക് മാലിന്യങ്ങളെ അവയുടെ സ്വഭാവം മനസിലാക്കി തരം തിരിച്ച് നിക്ഷേപിക്കാം. പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ ബയോമെഡിക്കല്‍ മാലിന്യങ്ങളെ വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണം. ബൂത്തിന്റെ പരിസരത്ത് വോട്ടേഴ്‌സ് സ്ലിപ്പ് പോലും അലക്ഷ്യമായി ഉപേക്ഷിക്കാതിരിക്കാന്‍ ശ്രദ്ധ പുലര്‍ത്തണം.

കൊവിഡ് വാക്സിനേഷന്‍ പ്രവര്‍ത്തനം ഊര്‍ജിതമാക്കും
അവധി ദിവസങ്ങളിലും വാക്‌സിന്‍ എടുക്കാം

ജില്ലയില്‍ കൊവിഡ് വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടപ്പിലാക്കാന്‍ ജില്ലാ കളക്ടര്‍ എച്ച് ദിനേശന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ടാസ്‌ക് ഫോഴ്സ് യോഗം തീരുമാനിച്ചു. ഇതനുസരിച്ച് എല്ലാ പഞ്ചായത്തുകളിലും വാക്സിനേഷന്‍ ക്യാമ്പുകള്‍ നടത്തും. അതത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റും വാര്‍ഡ് അംഗങ്ങളും ക്യാമ്പുകള്‍ക്ക് നേതൃത്വം നല്‍കും. ഓരോ വാര്‍ഡിലെയും 45 നു മേല്‍ പ്രായമുള്ളവരെ തൊട്ടടുത്ത വാക്സിനേഷന്‍ ക്യാമ്പില്‍ എത്തിക്കുന്നതിന് കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശവര്‍ക്കര്‍മാര്‍, അംഗന്‍വാടി ജീവനക്കാര്‍ എന്നിവരെ ചുമതലപ്പെടുത്തും. കുറഞ്ഞത് 50 പേരെയെങ്കിലും ഓരോ വാര്‍ഡില്‍ നിന്നു ക്യാമ്പില്‍ എത്തിക്കണം. ക്യാമ്പില്‍ എത്താന്‍ പ്രയാസമുള്ളവര്‍ക്ക് പഞ്ചായത്തിന്റെ മേല്‍നോട്ടത്തില്‍ വാഹനസൗകര്യം ഏര്‍പ്പെടുത്തിക്കൊടുക്കണം. ഓരോ ദിവസത്തൈയും റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍, ജില്ലാ വാക്സിനേഷന്‍ ഓഫീസര്‍, മാസ് മീഡിയ ഓഫീസര്‍ എന്നിവര്‍ക്ക് നല്‍കണം.
പൊതുഅവധി ദിനങ്ങളില്‍ ജില്ലയിലെ പ്രധാനപ്പെട്ട ആശുപത്രികളില്‍ വാക്സിനേഷന് സൗകര്യമുണ്ടായിരിക്കും. തൊടുപുഴയിലെ ജില്ലാ ആശുപത്രി, ഇടുക്കി മെഡിക്കല്‍കോളേജ് ആശുപത്രി, കട്ടപ്പന താലൂക്ക് ആശുപത്രി, നെടുങ്കണ്ടം താലൂക്കാശുപത്രി, പീരുമേട് താലൂക്കാശുപത്രി എന്നിവിടങ്ങളില്‍ പൊതു അവധിദിനങ്ങളില്‍ വാക്സിനേഷന് സൗകര്യമുണ്ടായിരിക്കും. മറ്റ് ദിവസങ്ങളില്‍ പ്രത്യേക ക്യാമ്പുകള്‍ കൂടാതെ 42 സര്‍ക്കാര്‍ ആശുപത്രികളിലും 16 സ്വകാര്യ ആശുപത്രികളിലും വാക്സിനേഷന് സൗകര്യമുണ്ടായിരിക്കും. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെത്തി സ്വീകരിക്കാം. ആധാര്‍ കാര്‍ഡ്, മൊബൈല്‍ നമ്പര്‍ എന്നിവ കയ്യില്‍ കരുതണം. സര്‍ക്കാര്‍ ആശുപത്രികളില്‍ രാവിലെ 9 മണി മുതല്‍ വൈകിട്ട് 4 മണി വരെ വാക്‌സിനേഷന്‍ സൗകര്യം ഉണ്ടായിരിക്കും.

യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍ പ്രിയ, ആര്‍സി എച്ച് ഓഫീസര്‍ ഡോ. സുരേഷ് വര്‍ഗീസ്, ഡെപ്യൂട്ടി ഡി എം ഒ ഡോ. സുഷമ, എന്‍ എച്ച് എം പ്രൊജക്ട് മാനേജര്‍ ഡോ. സുജിത് സുകുമാരന്‍, എന്‍ എച്ച് എം ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ജിജില്‍തുടങ്ങിയവരും മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

വാക്‌സിനേഷന്‍ സെന്ററുകള്‍

മുട്ടം സി എച്ച് സി, അറക്കുളം സി എച്ച് സി, കുടയത്തൂര്‍ എഫ്എച്ച്‌സി, കോടിക്കുളം എഫ്എച്ച്‌സി, കരിമണ്ണൂര്‍ എഫ്എച്ച്‌സി, ഇളംദേശം എഫ്എച്ച്‌സി, പുറപ്പുഴ സിഎച്ച്‌സി, വണ്ണപ്പുറം എഫ്എച്ച്‌സി, കുമാരമംഗലം എഫ്.എച്ച്.സി, കരിങ്കുന്നം എഫ്എച്ച്‌സി, കഞ്ഞിക്കുഴി സിഎച്ച്‌സി, വാഴത്തോപ്പ് എഫ്എച്ച്‌സി, ഉപ്പുതറ സിഎച്ച്‌സി, കാമാക്ഷി എഫ്എച്ച്‌സി, മരിയാപുരം എഫ്എച്ച്‌സി, കാഞ്ചിയാര്‍ എഫ്എച്ച്‌സി, അയ്യപ്പന്‍ കോവില്‍ എഫ്.എച്ച്‌സി, ചക്കുപള്ളം പിഎച്ച്‌സി, വണ്ടന്‍മേട് സിഎച്ച്‌സി, കെ.പി കോളനി എഫ്എച്ച്‌സി, ഉടുമ്പന്‍ച്ചോല എഫ്എച്ച്‌സി, വണ്ടിപ്പെരിയാര്‍ സിഎച്ച്‌സി, പെരുവന്താനം എഫ്എച്ച്‌സി, കുമളി എഫ്എച്ച്‌സി, ചിത്തിരപുരം സിഎച്ച്‌സി, ദേവികുളം സിഎച്ച്‌സി, വാത്തിക്കുടി എഫ്.എച്ച്.സി, ദേവിയാര്‍ കോളനി പിഎച്ചസി, കൊന്നത്തടി എഫ്എച്ച്‌സി, മറയൂര്‍ സിഎച്ച്‌സി, വട്ടവട എഫ്എച്ച്‌സി, രാജാക്കാട് സിഎച്ച്‌സി, രാജകുമാരി എഫ്എച്ച്‌സി, ശാന്തന്‍പാറ എഫ്എച്ച്‌സി, ചിന്നക്കനാല്‍ എഫ്എച്ച്‌സി,, ഇടുക്കി ജില്ലാ ആശുപത്രി, തൊടുപുഴ ജില്ലാ ആശുപത്രി, കട്ടപ്പന താലൂക്ക് ആശുപത്രി, പീരുമേട് താലൂക്ക് ആശുപത്രി, നെടുങ്കണ്ടം താലൂക്ക് ആശുപത്രി, ബിഷപ്പ് വയലില്‍ മൂലമറ്റം, ഹോളി ഫാമിലി മുതലക്കോടം, കോ-ഓപ്പറേറ്റീവ് ആശുപത്രി തൊടുപുഴ, എംഎംറ്റി മുണ്ടക്കയം, സെന്റ് ജോണ്‍ ആശുപത്രി കട്ടപ്പന, സെന്റ് മേരീസ് ആശുപത്രി തൊടുപുഴ, ചാഴിക്കാട്ട് തൊടുപുഴ, മോണിംഗ് സ്റ്റാര്‍ അടിമാലി, എംഎസ്എസ് ഇഖ്ര അടിമാലി, ബാവസണ്‍സ് അര്‍ച്ചന വണ്ണപ്പുറം, മെഡിക്കല്‍ ട്രസ്റ്റ് നെടുങ്കണ്ടം, ഹൈറേഞ്ച് ആശുപത്രി മൂന്നാര്‍, ഫാത്തിമ ആശുപത്രി തൊടുപുഴ, അല്‍ അസ്ഹര്‍ ആശുപത്രി തൊടുപുഴ, അല്‍ഫോന്‍സാ ആശുപത്രി മുരിക്കാശ്ശേരി, ശാന്തിനികേതന്‍ ആശുപത്രി പന്നിമറ്റം
കര്‍ഷക തൊഴിലാളി ക്ഷേമനിധി: ആധാര്‍ വിവരങ്ങള്‍ ചേര്‍ക്കണം
കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ 2021 ഏപ്രില്‍ മുതല്‍ അംശാദായം സ്വീകരിക്കുന്നത് പുതിയ സോഫ്റ്റ് വെയര്‍ മുഖേന ആയതിനാല്‍ സൈറ്റില്‍ അംഗങ്ങളുടെ ആധാര്‍ വിവരങ്ങള്‍ ചേര്‍ക്കേണ്ടതുണ്ട്. അംശാദായം അടയ്ക്കാന്‍ വരുന്ന അംഗങ്ങള്‍/ കര്‍ഷക തൊഴിലാളി യൂണിയന്‍ ഭാരവാഹികള്‍ അംഗങ്ങളുടെ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് ഹാജരാക്കുകയോ/അംഗത്വ പാസ്സ്ബുക്കില്‍ ആധാര്‍ കാര്‍ഡിന്റെ നമ്പര്‍ രേഖപ്പെടുത്തുകയോ ചെയ്യേണ്ടതാണ്.

തെരഞ്ഞെടുപ്പ് ഡ്യൂട്ടി : പരിശീലനം കിട്ടാത്തവര്‍ക്കായി മൂന്നിന് ക്ലാസ്

ജില്ലയില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ച ഉദ്യോഗസ്ഥരില്‍ വിവിധ കാരണങ്ങളാല്‍ പരിശീലന ക്ലാസിൽ പങ്കെടുക്കാന്‍ സാധിക്കാതെ വന്നവര്‍ക്കായുള്ള ക്ലാസ് ഏപ്രില്‍ മൂന്നിന് രാവിലെ 10 മണിക്ക് കോഴിക്കോട് താലൂക്ക് ഓഫീസ് ഹാളില്‍ നടക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. ഇനിയും പരിശീലനം ലഭിക്കാത്തവര്‍ നിര്‍ബന്ധമായും ഹാജരാകണം.

കോവിഡ്: 45 -ന് മുകളിലുളളവര്‍ക്ക് ഇന്ന് (ഏപ്രില്‍ ഒന്ന്) മുതല്‍ വാക്സിന്‍

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജില്‍ 45 വയസിനു മുകളിലുളള എല്ലാവര്‍ക്കും ഇന്ന് (ഏപ്രില്‍ ഒന്ന്) മുതല്‍ വാക്സിന്‍ സൗജന്യമായി ലഭിക്കും. കോവിന്‍ പോര്‍ട്ടലില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്കും അല്ലാത്തവര്‍ക്കും ആധാര്‍ കാര്‍ഡോ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച മറ്റു തിരിച്ചറിയല്‍ കാര്‍ഡോ സഹിതം രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് അഞ്ച് വരെ മെഡിക്കല്‍ കോളേജിലെ ലോക്കല്‍ ഒ.പി യില്‍ (ഒ.പി നം.59) എത്തി വാക്സിന്‍ എടുക്കാവുന്നതാണെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍ : 0495 2350200, 2355331.

മാധ്യമപ്രവർത്തരുടെ ശ്രദ്ധയ്ക്ക്

നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെടുപ്പ ദിവസമായ ഏപ്രിൽ 6 ന് ബൂത്തുകൾ സന്ദർശിക്കുന്നതിന് വാഹന സൗകര്യം ആവശ്യമുള്ള മാധ്യമ പ്രവർത്തകർ (തിരഞ്ഞെടുപ്പ് കമ്മിഷന്റെ പാസിന് അപേക്ഷിച്ചവർ ) നാളെ (വ്യാഴം) ഉച്ചക്ക് 2 മണിക്ക് മുമ്പ് ഈ നമ്പറിൽ അറിയിക്കേണ്ടതാണ്.

തെരഞ്ഞെടുപ്പ്: 8,89,000 രൂപ കൂടി പിടിച്ചെടുത്തു

തെരഞ്ഞെടുപ്പ് നിരീക്ഷണത്തിന്റെ ഭാഗമായി നിയോഗിച്ച എലത്തൂർ ,പേരാമ്പ്ര, നാദാപുരം, കൊയിലാണ്ടി സ്റ്റാറ്റിക് സർവൈലൻസ് സ്‌ക്വാഡുകൾ ബുധനാഴ്ച 8,89,000 രൂപ പിടികൂടി കലക്ട്രേറ്റ് സീനിയർ ഫിനാൻസ് ഓഫീസറുടെ നേതൃത്വത്തിലുള്ള അപ്പീൽ കമ്മിറ്റിക്ക് കൈമാറി. ജില്ലയിലെ 13 മണ്ഡലങ്ങളിലായി നിയോഗിച്ച ഇലക്ഷൻ സ്‌ക്വാഡുകൾ ഇതുവരെ 91,45,900 രൂപ പിടിച്ചെടുത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!