തൊണ്ണൂറുകളിലെ കുട്ടികളുടെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് സീരിയലായിരുന്നു ശക്തിമാന്‍. കോവിഡ് 19 നിയന്ത്രണത്തിന്റെ ഭാഗമായി ഇന്ത്യ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഈ ദിനങ്ങളെ കൂടുതല്‍ ആസ്വാദ്യകരമാക്കാന്‍ ശക്തിമാന്‍ സീരിയല്‍ സംപ്രേഷണം ചെയ്യണമെന്ന് വലിയ പ്രചാരണം നടന്നിരുന്നു.
ഒടുവില്‍ ഏപ്രില്‍ മുതല്‍ സീരിയില്‍ സംപ്രേക്ഷണം ചെയ്തുതുടങ്ങുമെന്ന് വാര്‍ത്താവിനിമയ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. ദൂരദര്‍ശന്‍ ചാനലില്‍ എല്ലാ ദിവസവും ഉച്ചയ്ക്ക് 1 മണിക്കാണ് സീരിയല്‍ സംപ്രേഷണം ചെയ്യുക. 1 മണിക്കൂറാണ് ദൈര്‍ഘ്യം.
നേരത്തെ ലോക്ക് ഡൗണ്‍ കാലത്ത് ജനങ്ങളുടെ സമ്മര്‍ദമകറ്റാനായി പുരാണ സീരിയലുകളായ രാമായണവും മഹാഭാരതവും പുനസംപ്രേഷണം ആരംഭിച്ചിരുന്നു.

