National News

ഭര്‍തൃമാതാവ് മേക്കപ്പ് സാധനങ്ങള്‍ ഉപയോഗിക്കുന്നതിൽ തർക്കം; വിവാഹമോചനം ആവശ്യപ്പെട്ട് യുവതി

ആഗ്രയിലെ മാൽപുരയിൽ ഭർത്യമാതാവ് മേക്കപ്പ് സാധനങ്ങൾ ഉപയോഗിക്കുന്നതിനെ തുടർന്നുണ്ടായ തർക്കത്തിൽ വിവാഹമോചനം തേടി യുവതി. അമ്മായിയമ്മ മേക്കപ്പ് സാധനങ്ങള്‍ അനുവാദം ഇല്ലാതെ ഉപയോഗിക്കുന്നത് കണ്ടുപിടിക്കുന്നതുവരെ കുടുംബ ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്ന് യുവതി ആഗ്ര പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

ഭര്‍തൃമാതാവ് കാര്യം മകനോടും പറയുകയും ഇതിന്റെ പേരില്‍ ഭര്‍ത്താവ് തന്നെ ഉപദ്രവിച്ചതായും യുവതിയുടെ പരാതിയിലുണ്ട്. അമ്മ പറയുന്നത് മാത്രം കേള്‍ക്കുന്ന മകന്‍ തന്നെ ഗാര്‍ഹിക പീഡനത്തിന് ഇരയാക്കുന്നു. അതിനാല്‍ വിവാഹമോചനം കൂടിയേ തീരു എന്ന നിലപാടിലാണ് യുവതി.എട്ട് മാസം മുന്‍പാണ് പരാതിക്കാരിയായ യുവതിയും സഹോദരിയും രണ്ട് സഹോദരന്മാരെ വിവാഹം കഴിച്ചത്. താന്‍ വീട്ടില്‍ ഇല്ലാത്ത സമയം ഭര്‍തൃമാതാവ് തന്റെ മേക്കപ്പ് സാധനങ്ങള്‍ ഉപയോഗിച്ചതായും ഇത് ചോദ്യം ചെയ്തപ്പോള്‍ തന്നെയും സഹോദരിയേയും വീട്ടില്‍ നിന്ന് ഇറക്കി വിടുകയും ചെയ്തതായാണ് യുവതി പറയുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!