Trending

പോളിയോ വിതരണം;പഞ്ചായത്ത് തല ഉദ്ഘടനം കുന്ദമംഗലം ബസ്റ്റാന്റ് ബൂത്തിൽ വെച്ച് പഞ്ചായത്ത് പ്രസിഡന്റ് നിർവഹിച്ചു

സംസ്ഥാനത്തെ അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍ക്കുള്ള പള്‍സ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണത്തിന്റെ ഭാഗമായി കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ 39 കേന്ദ്രങ്ങളിലായി 4010 കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകുന്നു.ഈ പരിപാടിയുടെ പഞ്ചായത്ത് തല ഉദ്ഘടനം കുന്ദമംഗലം ബസ്റ്റാന്റ് ബൂത്തിൽ വെച്ച് പഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽകുന്നുമ്മൽ നിർവഹിച്ചു. ചടങ്ങിൽ വാർഡ് മെമ്പർ പി കൗലത്ത് ,ആരോഗ്യ കമ്മിറ്റി ചെയർമാൻ ചന്ദ്രൻ തിരുവലത്ത് എന്നിവരും ഹെൽത്ത് ഇൻസ്‌പെക്ടർ സി പി സുരേഷ് ബാബു , ലേഡി ഹെൽത്ത് ഇൻസ്‌പെക്ടർ ഗിരിജ , ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സുജിത്,ജൂനിയർ പി എച് എൻ സാജിത ,ജൂനിയർ പി എച് എൻ മിനി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.ചടങ്ങിൽ വളണ്ടിയർ മാരായി ഷീബ തങ്കം എന്നിവരും പങ്കെടുത്തു. കൃത്യമായ കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ടാണ് പോളിയോ വിതരണം നടക്കുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!