പാകിസ്ഥാനിലെ ഒരു യുവാവ് തന്റെ യാത്രയില്‍ ഒപ്പം കൂട്ടിയിരിക്കുന്നത് ഒരു സിംഹക്കുട്ടിയെയാണ്. umbreenibrahimphotography എന്ന ഇന്‍സ്റ്റാഗ്രാം പേജിലാണ് ഈ യുവാവും സിംഹക്കുട്ടിയും ഇടംപിടിച്ചിരിക്കുന്നത്. വീഡിയോ പകര്‍ത്തുന്നത് ഒരു പെണ്‍കുട്ടിയാണ്. എന്താണ് സിംഹക്കുട്ടിയുടെ പേരെന്ന് ചോദിക്കുമ്പോള്‍ മുഫാസാ എന്ന് യുവാവ് മറുപടി നല്‍കുന്നു. ഒപ്പം എട്ടു മാസം മാത്രമാണ് തന്റെ വളര്‍ത്തുമൃഗത്തിന്റെ പ്രായമെന്നും അയാള്‍ പറയുന്നുണ്ട്. ട്രാഫിക്കിലെ റെഡ് ലൈറ്റില്‍പ്പെട്ട മുഫാസയെ കാണാം എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്.
തിരക്കേറിയ ഒരു റോഡില്‍ ട്രാഫിക്കില്‍പ്പെട്ട് കിടക്കുന്ന ഒരു കാറിന്റെ പുറകിലെ സീറ്റിലായിരുന്നു സിംഹ കുട്ടിയിരുന്നിരുന്നത്.