ആരാധകര്‍ തിരിച്ചറിയാതിരിക്കാന്‍ പര്‍ദ്ദ ധരിച്ച് തീയേറ്ററിലെത്തിയ സായ് പല്ലവിയുടെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറൽ .താരത്തിന്റേതായി പുറത്തെത്തിയ പുതിയ ചിത്രം ‘ശ്യാം സിന്‍ഹ റോയി’ കാണാനാണ് താരം വേഷം മാറി തീയേറ്ററില്‍ എത്തിയത് മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. ആരാധകരുടെ സ്നേഹം നേരിട്ട് അനുഭവിച്ചറിയാൻ വേഷം മാറി തിയറ്ററിൽ എത്തിയ സായ് പല്ലവിയുടെ വിഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്. ഹൈദരാബാദിലെ ശ്രിരാമുലു തീയേറ്ററില്‍ സെക്കന്റ് ഷോയ്ക്കാണ് സായ് എത്തിയത്. പര്‍ദയും ബുര്‍ഖയുമണിഞ്ഞെത്തിയ നടിയെ സിനിമ അവസാനിച്ചിറങ്ങുമ്പോഴും ആരും തിരിച്ചറിഞ്ഞില്ല.നാനി നായകനായ ശ്യാം സിന്‍ഹ റോയി ഡിസംബര്‍ 24ലാണ് റിലീസ് ചെയ്തത്. സായ് പല്ലവിക്കൊപ്പം മലയാളി താരം മഡോണ സെബാസ്റ്റ്യനും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ആരാധകർക്കൊപ്പമിരുന്ന് സിനിമ കണ്ട് സായ് പല്ലവി;തിരിച്ചറിയാതിരിക്കാൻ വേഷം മാറി താരം എത്തിയത് പർദ്ദയിൽ

