ബാബു നെല്ലൂളിയെ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുത്തു. ഒന്‍പതിനെതിരെ പത്തു വോട്ടുകള്‍ നേടിയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് ബാബു നെല്ലൂളി തെരഞ്ഞെടുക്കപ്പെട്ടത്. വരണാധികാരി നിപു പി കുര്യന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.
കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വെച്ചു നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പ്രിയ സ്വാഗതം പറഞ്ഞു. മെമ്പര്‍മാരായ അരിയില്‍ അലവി, ശിവദാസന്‍ നായര്‍, അജിത, ഷിയോലാല്‍, അഡ്വ. സുഫിയാന്‍, സൗദ ടീച്ചര്‍, മൈമൂന തുടങ്ങിയവരും ഇടത് വലത് മുന്നണികളും ആശംസകളര്‍പ്പിച്ചു.
ബാബു നെല്ലൂളി മറുപടി പ്രസംഗം നടത്തി.

