International

‘പാക് അധിനിവേശ കശ്മീർ ഇന്ത്യയുടെ ഭാഗം; വ്യാപാരം അന്തർസംസ്ഥാന വ്യാപാരമായി കണക്കാക്കും’; ജമ്മു കശ്മീർ ഹൈക്കോടതി

പാക് അധിനിവേശ കശ്മീരുമായുള്ള വ്യാപാരം അന്തർസംസ്ഥാന വ്യാപാരമായി കണക്കാക്കുമെന്ന് ജമ്മു കശ്മീർ ഹൈക്കോടതി. പാക് അധിനിവേശ കശ്മീർ ഇന്ത്യയുടെ ഭാഗമെന്നും കോടതി പറഞ്ഞു. 2008 ൽ ആരംഭിച്ച ക്രോസ്-LoC വ്യാപാരവുമായി ബന്ധപ്പെട്ട ഒരു കൂട്ടം ഹർജികൾ കോടതി പരിഗണിക്കുകയായിരുന്നു കോടതി. നിയന്ത്രണ രേഖ കൊണ്ട് വിഭജിക്കപ്പെട്ട കശ്മീരിന്റെ രണ്ട് ഭാഗങ്ങൾ തമ്മിലുള്ള വ്യാപാരം ഇറക്കുമതി-കയറ്റുമതിയല്ലെന്ന് ജമ്മു കശ്മീർ ഹൈക്കോടതി.

2019 ഫെബ്രുവരി 14 ന് പുൽവാമയിൽ 40 സൈനികരുടെ മരണത്തിന് കാരണമായ ചാവേർ ആക്രമണത്തിന് ശേഷം ഇന്ത്യ വ്യാപാരം താൽക്കാലികമായി നിർത്തിവച്ചിരുന്നു. ജിഎസ്ടി നടപ്പിലാക്കിയ 2017 മുതൽ 2019 ൽ വ്യാപാരം നിർത്തിവയ്ക്കുന്നത് വരെ ക്രോസ്-എൽഒസി വ്യാപാരത്തിലെ ഇൻവേഡ്, ഔട്ട്‌വേർഡ് സപ്ലൈകൾക്കായി ശ്രീനഗറിലെ സിജിഎസ്ടി സൂപ്രണ്ട് 2017 ലെ സെൻട്രൽ ഗുഡ്സ് ആൻഡ് സർവീസസ് ടാക്സ് ആക്ട് പ്രകാരം തങ്ങൾക്ക് നൽകിയ കാരണം കാണിക്കൽ നോട്ടീസിനെതിരെ ഹർജിക്കാർ ചോദ്യം ചെയ്തു. ക്രോസ്-എൽ‌ഒസി വ്യാപാരം രണ്ട് രാജ്യങ്ങൾ തമ്മിലുള്ള ഇറക്കുമതി, കയറ്റുമതി വ്യാപാരമാണെന്നതുൾപ്പെടെ നിരവധി കാര്യങ്ങളിൽ ഹർജിക്കാർ കോടതിയിൽ വാദിച്ചു.

“സംസ്ഥാനത്തിന്റെ രണ്ട് ഭാഗങ്ങൾ തമ്മിലുള്ള ക്രോസ്-എൽഒസി വ്യാപാരം, രണ്ട് രാജ്യങ്ങൾ തമ്മിലുള്ള ചരക്കുകളുടെ ഇറക്കുമതിയോ കയറ്റുമതിയോ അല്ലെന്നും സംസ്ഥാനത്തിനുള്ളിൽ വ്യാപാരം നടക്കുന്നുണ്ടെന്നും” കോടതി പറഞ്ഞു. 2008-ൽ ഇന്ത്യയ്ക്കും പാകിസ്ഥാസ്താനും ഇടയിൽ കശ്മീരിലെ ഉറി, ജമ്മുവിലെ പൂഞ്ച് എന്നീ രണ്ട് പോയിന്റുകൾ വഴി ക്രോസ്-എൽഒസി വ്യാപാരം ആരംഭിച്ചപ്പോൾ, വ്യാപാരം നിയന്ത്രിച്ചത് ജമ്മു കശ്മീരിലെ നികുതി ആയിരുന്നു. 2017-ൽ ജിഎസ്ടി നടപ്പിലാക്കിയപ്പോൾ, ഈ വ്യാപാരത്തിന് നികുതി ഇളവ് നൽകിയിരുന്നില്ല.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!