News

നാനൂറിലേറെ ദിവസം നീണ്ട മുനമ്പം ഭൂസമരം ഇന്ന് അവസാനിക്കും

നാനൂറിലേറെ ദിവസം നീണ്ട മുനമ്പം ഭൂസമരം ഇന്ന് അവസാനിക്കും. താൽക്കാലികാടിസ്ഥാനത്തിൽ ഭൂനികുതി സ്വീകരിക്കാൻ ഹൈക്കോടതി ഉത്തരവിട്ടതോടെയാണ് സമരം അവസാനിപ്പിക്കുന്നത്. മന്ത്രിമാരായ പി രാജീവും കെ രാജനും ഇന്ന് സമരപ്പന്തലിൽ എത്തും. അതേസമയം സമരം അവസാനിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ ബദൽ സമരം ആരംഭിക്കുമെന്ന് ഒരു വിഭാഗം പ്രഖ്യാപിച്ചു.

പള്ളിയങ്കണത്തിൽ നിന്ന് ആരംഭിച്ച് ദേശീയതലത്തിൽ വരെ ചർച്ചയായ സമരം. പിന്നിട്ടത് 414 ദിവസം . സമരത്തെ ചൊല്ലി ഒട്ടേറെ രാഷ്ട്രീയ വിവാദങ്ങളും നാടകങ്ങളും അരങ്ങേറി.2019 സെപ്റ്റംബറിലാണ് മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന് വഖഫ് ബോർ‍ഡ് റജിസ്റ്ററിൽ ചേർക്കുന്നത്. 2021 മുതൽ റവന്യൂ അവകാശങ്ങൾ നിഷേധിക്കപ്പെട്ട ജനതയക്ക് 2022 ൽ കരമടയ്ക്കാൻ ഹൈക്കോടതി സിംഗിൾ ബെഞ്ച് അനുമതി നൽകിയെങ്കിലും ഡിവിഷൻ ബെഞ്ച് ഇത് സ്റ്റേ ചെയ്തു. തുടർന്നിങ്ങോട്ട് ഭൂമിയുടെ അവകാശത്തെ ചൊല്ലിയുള്ള ആശങ്കയിൽ ആയിരുന്നു മുനമ്പം ജനത. പിന്നീടാണ് 414 ദിവസം നീണ്ടുനിന്ന സമരം ആരംഭിച്ചത്.

മാസങ്ങളും വർഷങ്ങളും നീണ്ട നിയമവ്യവഹരാത്തിനൊടുവിൽ മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടതിനു പിന്നാലെയാണ് താൽക്കാലികാടിസ്ഥാനത്തിൽ നികുതി സ്വീകരിക്കാൻ സിംഗിൾ ബെഞ്ച് അനുവദിച്ചത്. ഇതോടെയാണ് സമരം അവസാനിപ്പിക്കാൻ ധാരണയായത്. പള്ളിയങ്കണത്തിൽ ഉച്ചയ്ക്ക് രണ്ടരയോടെ മന്ത്രിമാരായ പി രാജീവ്, കെ രാജൻ എന്നിവർ സമരക്കാർക്ക് നാരങ്ങാനീര് നൽകിയാകും സമരം അവസാനിപ്പിക്കുക. ഇതുവരെ 250ലധികം കുടുംബങ്ങൾ കരമടച്ചു കഴിഞ്ഞു. അതേസമയം സമരം അവസാനിപ്പിക്കുന്നതിൽ സമരസമിതിയിൽ തന്നെ ഭിന്നത രൂപപ്പെട്ടിട്ടുണ്ട്.

വഖഫ് പരിധിയിൽ നിന്ന് ഭൂമി ഒഴിവാക്കും വരെ സമരം തുടരുമെന്നാണ് വിമത പക്ഷത്തിന്റെ പ്രഖ്യാപനം. കരമടയ്ക്കാമെന്ന ഹൈക്കോടതി ഉത്തരവിൻറെ ചുവടുപിടിച്ച് സമര സമിതി സമരം അവസാനിപ്പിക്കുന്നത് സർക്കാരിനും സിപിഐഎമ്മിനും വലിയ ആശ്വാസമാകും. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മുനമ്പത്ത് ചൊല്ലിയുള്ള രാഷ്ട്രീയ വിവാദത്തിന് വഴിവയ്ക്കുന്നതാണ് വിമത പക്ഷത്തിന്റെ സമര പ്രഖ്യാപനം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!