kerala

തിരുവനന്തപുരം എക്‌സ്പ്രസ് ട്രെയിനിൻ്റെ മുൻവശത്ത് യുവതിയുടെ മൃതദേഹം;സംഭവം കണ്ട് റെയിൽവേ സ്റ്റേഷനിലുണ്ടായിരുന്ന യാത്രക്കാർ ഞെട്ടി

തിരുവനന്തപുരം എക്‌സ്പ്രസ് ട്രെയിനിൻ്റെ മുൻവശത്ത് യുവതിയുടെ മൃതദേഹം. ലോക്കോമോട്ടീവിന്റെ മുൻവശത്തായാണ് മൃതദേഹം കണ്ടെത്തിയത്. ട്രെയിനിന് മുന്നിൽ മൃതദേഹം കുടുങ്ങിക്കിടക്കുന്നത് കണ്ട് തമിഴ്‌നാട്ടിലെ പെരമ്പൂർ റെയിൽവേ സ്റ്റേഷനിലുണ്ടായിരുന്ന യാത്രക്കാർ ഞെട്ടി. വെള്ളിയാഴ്ച പുലർച്ചെയാണ് ട്രെയിൻ പെരമ്പൂർ സ്റ്റേഷനിൽ എത്തിയതെന്നാണ് അധികൃതർ പറയുന്നത്.യുവതിയുടെ തലമുടി ലോക്കോമോട്ടീവിന്റെ ഗ്രില്ലിൽ കുടുങ്ങിയ നിലയിലായിരുന്നു. വിവരമറിഞ്ഞ് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർപിഎഫ്) സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് അയച്ചതായി അധികൃതർ അറിയിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മൃതദേഹം തമിഴ്‌നാട്ടിലെ അമ്പത്തൂർ സ്വദേശിനിയായ 22കാരി കാതറിൻ ഷീബയുടേതാണെന്ന് തിരിച്ചറിഞ്ഞു. വെപ്പേരിയിലുള്ള സ്വകാര്യ കോളേജിലെ വിദ്യാർത്ഥിനിയാണ് കാതറിൻ ഷീബ. റെയിൽവേ ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ യുവതിയെ ട്രെയിൻ ഇടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. യുവതിയുടെ മരണ കാരണം കണ്ടെത്താൻ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രിയും സമാനമായ അപകടം നടന്നിരുന്നു. അപകടത്തിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായ യുവതി മരിച്ചു. തിരുവൊട്ടിയൂർ റെയിൽവേ സ്‌റ്റേഷന് സമീപം യുവതി റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala kerala Trending

കാട്ടാന ആക്രമണം; മാനന്തവാടിയില്‍ നിരോധനാജ്ഞ; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

സുല്‍ത്താന്‍ ബത്തേരി: വയനാട്ടിലെ കാട്ടാന ആക്രമണത്തില്‍ മാനന്തവാടി നഗരസഭയിലെ നാല് വാര്‍ഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കുറക്കന്മൂല, പയ്യമ്പളി, കുറുവ, കാടന്‍കൊല്ലി മേഖലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. വനംവകുപ്പിനുണ്ടായ വീഴ്ചകള്‍
kerala kerala politics

വ്യക്തമായ കണക്കുകളോടെ ബാങ്കുകളിലൂടെ നടത്തിയ ഇടപാട്; വീണയുടെ എക്‌സാലോജിക് കമ്പനിയെ ന്യായീകരിച്ച് സിപിഎം രേഖ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ എക്‌സാലോജിക് കമ്പനിയെ ന്യായീകരിച്ച് സിപിഎം രേഖ. വ്യക്തമായ കണക്കുകളോടെ ബാങ്കുകളിലൂടെ നടത്തിയ ഇടപാടാണെന്നാണ് പാര്‍ട്ടി ന്യായീകരിക്കുന്നത്. കമ്പനിക്ക് പോലും പരാതിയില്ലാത്ത വിഷയമാണ്.
error: Protected Content !!