National Trending

വേര്‍പിരിഞ്ഞ ദമ്പതികള്‍ വീണ്ടും വിവാഹിതരായി

ഗസിയാബാദ്: ഗസിയാബാദിലെ കൗസമ്പിയില്‍ വേര്‍പിരിഞ്ഞ ദമ്പതികള്‍ വീണ്ടും വിവാഹിതരായി. അഞ്ച് വര്‍ഷത്തോളം കേസ് നടത്തി വിവാഹ മോചിതരായ ദമ്പതികള്‍ ഭര്‍ത്താവിന് ഹൃദായഘാതമുണ്ടായതോടെ വീണ്ടും വിവാഹിതരായി. ആഘോഷപൂര്‍വം പരമ്പരാഗത ചടങ്ങുകളോടെ ഇവരുടെ വിവാഹവും നടന്നു. ഗസിയാബാദ് കവി നഗറിലെ ആര്യസമാജ ക്ഷേത്രത്തിലായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്.

വിനയ് ജയ്‌സ്വാളും പൂജ ചൗധരിയുമാണ് പിരിഞ്ഞുപോയെങ്കിലും വീണ്ടും പുതുജീവിതം തുടങ്ങിയത്. 2012ലായിരുന്നു ഇവരുടെ വിവാഹം. എന്നാല്‍ വിവാഹതിരായി ഒരു വര്‍ഷത്തിനുള്ളില്‍ ഇവര്‍ തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടായി. കാര്യങ്ങള്‍ വഷളായതോടെ അവര്‍ വിവാഹമോചനത്തിന് അപേക്ഷിക്കാന്‍ തീരുമാനിച്ചു. ഗസിയാബാദിലെ കുടുംബ കോടതി, ഹൈക്കോടതി, സുപ്രിം കോടതി എന്നിങ്ങനെ മൂന്ന് കോടതികളിലൂടെയാണ് ഇവരുടെ വിവാഹമോചന കേസ് കടന്നുപോയത്. കേസിനായി അഞ്ചുവര്‍ഷം ഇവര്‍ക്ക് കോടതി കയറിയിറങ്ങേണ്ടി വന്നു. ഒടുവില്‍ 2018ല്‍ കോടതി വിവാഹമോചനം അനുവദിക്കുകയും ചെയ്തു.

കഴിഞ്ഞ ആഗസ്തില്‍ വിനയിന് ഹൃദയാഘാതമുണ്ടാവുകയും ശസ്ത്രക്രിയക്ക് വിധേയനാവുകയും ചെയ്തു. ഇതറിഞ്ഞ പൂജ മുന്‍ഭര്‍ത്താവിന്റെ സുഖവിവരങ്ങള്‍ അറിയാന്‍ ആശുപത്രിയിലെത്തി. ഇരുവരും ഒരുമിച്ച് സമയം ചെലവഴിച്ചതോടെ വീണ്ടും പ്രണയം തളിര്‍ക്കുകയും അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിവെച്ച് വീണ്ടും വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. ഇരുകുടുംബങ്ങളുടെയും സാന്നിധ്യത്തില്‍ നവംബര്‍ 23നായിരുന്നു വിവാഹം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!