
രാഷ്ട്രീയത്തിലേക്ക് ഉടൻ പ്രവേശിക്കുമെന്ന് വ്യക്തമാക്കി തമിഴ് സൂപ്പർ സ്റ്റാർ രജനീകാന്ത്. ചെന്നൈയിൽ താരത്തിെൻറ ആരാധകരുടെ സംഘടനയായ രജനി മക്കൾ മൻട്രം ജില്ല നേതാക്കളുമായി രണ്ടു മണിക്കൂർ നീണ്ട കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.’ഞാൻ എന്തു തീരുമാനമെടുത്താലും ജില്ല സെക്രട്ടറിമാർ തനിക്കൊപ്പം നിൽക്കുമെന്ന് അറിയിച്ചു. കഴിയുന്നത്രയും വേഗത്തിൽ പ്രവേശനം സംബന്ധിച്ച പ്രഖ്യാപനം നടത്തും’ -യോഗത്തിന് ശേഷം രജനീകാന്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു. നേരത്തേ ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി രജനീകാന്തിനോട് രാഷ്ട്രീയ പ്രവേശനം വേണ്ടെന്ന് ഡോക്ടർമാർ നിർദേശിച്ചിരുന്നു.

