National News

പാമ്പിനെ പുകച്ച് പുറത്താക്കാൻ ശ്രമിച്ചു; വീടിന് തീപിടിച്ചു

ഉത്തർപ്രദേശിലെ ബന്ദയിൽ പാമ്പിനെ പുകച്ച് പുറത്താകാൻ ശ്രമിക്കുന്നതിനിടെ വീടിന് തീപിടിച്ചു. വീടിനുള്ളിൽ കയറിയ മൂർഖനെ പുകച്ച് പുറത്താക്കാൻ വീട്ടുക്കാർ ശ്രമിക്കുന്നതിനിടെ വീടിന് തീപിടിച്ച് പൂർണമായും കത്തി നശിച്ചു.
ഡൽഹിയിൽ കൂലിപ്പണി ചെയ്യുന്ന രാജ്കുമാറിന്റെ വീടാണ് തീപിടിത്തത്തിൽ നശിച്ചത്. ഭാര്യയ്ക്കും അഞ്ച് കുട്ടികൾക്കുമൊപ്പമാണ് രാജ്കുമാർ താമസിച്ചിരുന്നത്. രാവിലെയോടെ ഇവർ വീട്ടിനുള്ളിൽ മൂർഖൻ പാമ്പിനെ കണ്ടെത്തിയിരുന്നു. പാമ്പിനെ പുകച്ച് പുറത്താക്കാൻ വീട്ടുകാർ ചാണകപ്പൊടി കത്തിച്ച് വീടിനുള്ളിൽ കയറി.

എന്നാൽ അപ്രതീക്ഷിതമായി തീ പിടിക്കുകയായിരുന്നു. തീപിടിത്തത്തിൽ കുടുംബത്തിന്റെ പണവും ആഭരണങ്ങളും ക്വിന്റൽ കണക്കിന് ധാന്യങ്ങളും ചാരമായി. വിവരമറിഞ്ഞ് ലോക്കൽ പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.റവന്യൂ വകുപ്പ് നാശനഷ്ടത്തിന്റെ വ്യാപ്തി വിലയിരുത്തുകയാണ്. കുടുംബത്തിന്റെ ആജീവനാന്ത സമ്പാദ്യവും സ്വത്തുക്കളും ഉൾപ്പെടെ ലക്ഷങ്ങളുടെ നഷ്ടമാണ് കണക്കാക്കുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!