information

രാത്രിയിലും കച്ചവടം നിർബാധം തുടരുന്നു ഓൺലൈൻ കമ്പനിയുടെ ടെലിവറി ഹബ്ബിൽ

രാത്രിയിലും കച്ചവടം നിർബാധം തുടരുന്നു
ഓൺലൈൻ കമ്പനിയുടെ ടെലിവറി ഹബ്ബിൽ
ലേകത്തെ തന്നെ പ്രശസ്തമായ ഓണെലൈൻ കമ്പനിയുടെ ടെലിവറി ഹബ്ബ് രാത്രിയിലും കച്ചവടം പൊടിപൊടിക്കുന്നത്. സാധാരണക്കാരൻ്റെ കടമുതൽ മറ്റ് വൻ സ്ഥാപനങ്ങൾ വരെ കൊ വിഡ് മാനദണ്ഡങ്ങൾ പാലിക്കപ്പെടുമ്പോൾ എന്തേ ഇവർക്ക് ഇതൊന്നും ബാധകമല്ലെന്ന മട്ടിലാണ്. കേരളത്തിലെ ഇത്തരം ഓൺലൈൻ കുത്തകകളുടെ പല ടെലിവറി ഹബ്ബിൻ്റെ മുന്നിൽ ഈ ആൾകട്ടം കാണാം. കോഴിക്കോട് ജില്ലയിലെ മുറിയനാൽ നാഷനൽ ഹൈവെയുടെ ഭാഗത്തു കൂടി കടയുമടച്ച് പോവുന്നവർ ചോദിക്കുന്ന ചോദ്യമാണ് കൊ വിഡ് നിയങ്ങളിൽ ഇവർക്ക് ഇളവുണ്ടാ എന്നത് .സാമൂഹിക അകലവും, മറ്റ് മാനദണ്ഡങ്ങളും പാലിക്കാതെ തുറന്നു പ്രവർത്തിക്കുമ്പോൾ രാജ്യത്ത് രണ്ട് നീതിയോ എന്ന ചോദ്യവും ഉയരുന്നതിൽ അൽഭുതപ്പെടാനില്ല. ഓൺലൈൻ വ്യാപാരം കൊണ്ട് നടുവൊടിഞ്ഞ കച്ചവടക്കാരൻ ഇത്തരം പ്രവർത്തികൾ കൂടി കാണുമ്പോൾ പകച്ചു നിൽക്കുകയാണ്. കൊവിഡ് കാലത്ത് നിരവധി സ്ഥാപനങ്ങളാണ് വാടക പോലും കൊടുക്കാനാവാതെ അടച്ചു പോയത്. ആ നില ഇപ്പോഴും തുടര്രുകയുമാണ്, ഈ വേളയിലാണ് ഇത്തരം അരങ്ങേറ്റം ഇന്നലെ രാത്രിയിലും ഇന്ന് കാലത്ത് 6 മണിക്കും പ്രവർത്തിക്കുന്ന കാഴ്ച ലേഖകന് കാണാൻ സാധിച്ചു.

അതേപോലെ സർക്കാരിൻ്റെ കൊവിഡ് നിയമങ്ങൾ പാലിച്ച് കട അടച്ച് വീട്ടിലിരിക്കുന്ന സമയത്ത് ഓൺലൈൻ വഴി ഓർഡർ ചെയ്ത വീട്ടു സാധനങ്ങൾ തൻ്റെ മുന്നിലൂടെ കടന്ന് പോവു. ന്ന കാഴ്ചയും ഇവർ കുറെ കണ്ടതാണ്.രാജ്യത്ത് ഇത്തരം കുത്തകൾക്ക് നാം അനുവാദം നൽകിയതിലൂടെ തടയാനും സാധിക്കാതെ പോവുന്നു.ഇവർ കണ്ടെൻമെൻ്റ് സോണുകളിൽ പോലും കടന്ന് ചെന്ന് വില്ലന നടത്തുന്ന എന്നതാണ് വാസ്തവം. ഇനിയും ഈ നിലയിൽ തുടർന്നാൽ പ്രതിഷേധവുമായി വ്യാപാരികൾ എത്തും

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

information News

ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് ഹിയറിങ്; 46 അപേക്ഷകള്‍ പരിഗണിച്ചു

കായണ്ണ ഗ്രാമ പഞ്ചായത്തില്‍ നടന്ന ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് ഹിയറിങ്ങില്‍ 46 അപേക്ഷകള്‍ പരിഗണിച്ചു. ഓട്ടിസം, മെന്റല്‍ റിട്ടാര്‍ഡേഷന്‍, സെറിബ്രല്‍ പാല്‍സി, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി വിഭാഗത്തില്‍ വരുന്ന ബുദ്ധിപരമായ
information Trending

അപേക്ഷ ക്ഷണിച്ചു

ആഴക്കടല്‍ മത്സ്യബന്ധന ബോട്ടുകളില്‍ ജോലി ചെയ്യുന്ന മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി വിഎച്ച്എഫ്, മറൈന്‍ റേഡിയോ, ഡിസ്ട്രസ് അലര്‍ട്ട് ട്രാന്‍സ്മിറ്റര്‍ (ഡി.എ.ടി), ജി.പി.എസ് എന്നിവ സബ്‌സിഡി നിരക്കില്‍
error: Protected Content !!