News

കുന്ദമംഗലത്തെ ട്രാഫിക് ബ്ലോക്ക്; മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു

കുന്ദമംഗലം; കുന്ദമംഗലം ഹൈവേയില്‍ നിരന്തരമായി വാഹനാപകടങ്ങളും മരണങ്ങളും അനിയന്ത്രിയമായ ട്രാഫിക് ബ്ലോക്കും ഉണ്ടാവുന്നതുമായി ബന്ധപ്പെട്ട് സാമൂഹ്യപ്രവര്‍ത്തകന്‍ നൗഷാദ് തെക്കയിലിന്റെ പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍. കുന്ദമംഗലം ഹൈവേയില്‍ ചില സമയങ്ങളില്‍ ആംബുലന്‍സുകള്‍ വരെ ബ്ലോക്കില്‍ പെടുന്നുവെന്നും 3 ജില്ലകളില്‍ നിന്നും രോഗികളെ മെഡിക്കല്‍ കോളേജില്‍ എത്തിക്കാനുള്ള പ്രധാന പാതയില്‍ ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ അനാസ്ഥ കാരണം നിരവധി ഗര്‍ത്തങ്ങള്‍ ഉള്ളത് അപകടങ്ങള്‍ക്ക് കാരണമാവുന്നു എന്നും ഹൈവേ അതോറിറ്റിയും വാട്ടര്‍ അതോറിറ്റിയും തമ്മില്‍ നടക്കുന്ന ശീത സമരങ്ങളും ജനങ്ങളെ ബാധിക്കുന്നു എന്നും കാണിച്ചാണ് നൗഷാദ് തെക്കയില്‍ കേരള മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കിയിരുന്നത്. തുടര്‍ന്ന് കമ്മീഷന്‍ വിഷയം ഗൗരവത്തില്‍ എടുക്കുകയും കോഴിക്കോട് ജില്ലാ കലക്ടറോട് അടിയന്തിര റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ കളക്ടര്‍ ഹൈവേ അതോറിറ്റിയോടും വാട്ടര്‍ അതോറിറ്റിയോടും വിശദീകരണം ഉത്തരവിലൂടെ ആവശ്യപ്പെട്ടിരിക്കുകയാണ്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!