ചീട്ടുകളി സംഘത്തെപിടിച്ചു ഇവരിൽ നിന്ന് ഒരു ലക്ഷത്തി പതിനയ്യായിരത്തി എണ്ണൂര് രൂപയും പിടിച്ചെടുത്തു. ചൂലൂരിൽ നിന്നാണ് അഞ്ചംഗസംഘത്തെയും കുന്ദമംഗലം പോലീസ് പിടികൂടിയത്..ഒഴിഞ്ഞ പറമ്പിൽ മെഴുക് തിരി കത്തിച്ച് വെച്ച് ചീട്ടുകളിക്കുകയായിരുന്ന അഞ്ച്അംഗസംഘത്തെയാണ് കുന്ദമംഗലം എസ് എച്ച് ഒ യൂസഫ് ,എസ് ഐ മാരായഅബ്ബാസ്, ജിബിൻ തുടങ്ങിയവർ ചേർന്ന് അറസ്റ്റ് ചെയ്തത്. വൻ തുക വെച്ച് ശീട്ടുകളിക്കുന്ന രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ ഓപറേഷനിലാണ് മറുജില്ലകളിൽ നിന്നും എത്തിയ മുഹമ്മദ് ഷാഫി (38 )വയസ്സ് കളത്തനാട് പുറായിൽ ഐക്കരപ്പടി,മുഹമ്മദ് (65)വയസ്സ് തൊടുവിൽ ഹൗസ് മൈത്ര അരീക്കോട് , അഷ്റഫ് (42)ചേലക്കോട്പനമ്പിലാവ്,പ്രകാശൻ ( 41 ) മണിയേടത്ത് കുഴിയിൽ മലയമ്മ, അനുജ് (36 )വടക്കേകണ്ടി നീലേശ്വരം ഓമശ്ശേരി എന്നിവരെയാണ് പിടികൂടിയത്. ഇവർക്കെതിരെ കുന്ദമംഗലം പോലീസ്കേസെടുത്തു.