മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന റോഷാക്ക് ഒക്ടോബര്‍ 7ന് റിലീസ് ചെയ്യും.മമ്മൂട്ടി തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.സിനിമയുടെ സെൻസറിങ് പൂർത്തിയായിട്ടുണ്ട്. യു/എ സർട്ടിഫിക്കറ്റ് ആണ് സിനിമയ്ക്ക് ലഭിച്ചത്. ‘കെട്ട്യോളാണെന്റെ മാലാഖ’യ്ക്ക് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് റോഷാക്ക്.സമീര്‍ അബ്ദൂള്ളയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. നിമിഷ് രവി ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയില്‍ കിരണ്‍ ദാസ് ആണ് എഡിറ്റര്‍, മിഥുന്‍ മുകുന്ദനാണ് സംഗീത സംവിധാനം. നിക്സണ്‍ ജോര്‍ജാണ് ശബ്ദസംവിധാനം. ആക്ഷന്‍ കൊറിയോഗ്രഫി സുപ്രീം സുന്ദര്‍. ദുല്‍ഖര്‍ സല്‍മാന്റെ വിതരണ കമ്പനിയായ വേഫെറര്‍ ഫിലിംസാണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.