കോണ്‍ഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പിലേക്ക് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ശശി തരൂര്‍ ജാര്‍ഖണ്ഡിലെ നേതാവ് കെ.എന്‍ ത്രിപാഠി എന്നിവര്‍ എഐസിസി ആസ്ഥാനത്ത് എത്തി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ഹൈക്കമാന്‍ഡ് പിന്തുണയോടെയാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ മത്സരിക്കുന്നത്.പാര്‍ട്ടി കീഴ്ഘടകങ്ങളെ ശക്തിപ്പെടുത്തുമെന്നും യുവജനങ്ങള്‍ക്കും സ്ത്രീകള്‍ക്കും പാര്‍ട്ടിയില്‍ പങ്കാളിത്തം ഉറപ്പാക്കുമെന്നും ശശി തരൂര്‍ പ്രകടനപത്രികയില്‍ വ്യക്തമാക്കിയിട്ടുണ്ട്. മത്സരം പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ്. കോണ്‍ഗ്രസിനെക്കുറിച്ച് തനിക്കൊരു കാഴ്ച്ചപ്പാടുണ്ട്. തോല്‍വിയോ ജയമോ പ്രശ്നമല്ലെന്നും ശശി തരൂര്‍ പറഞ്ഞു.തന്റെ സ്ഥാനാർഥിത്വം ലക്ഷക്കണക്കിന് പ്രവർത്തകരുടെ വികാരമാണ്. ഖർഗെ മത്സരിക്കുന്നതിനെ സ്വാഗതം ചെയ്യുന്നു. ഇതൊരു സൗഹൃദമത്സരമായിരിക്കും. പ്രസിഡന്റ് സ്ഥാനത്തേക്ക് ആരാണ് വേണ്ടതെന്ന് പ്രവർത്തകർ തീരുമാനിക്കട്ടെയെന്ന് തരൂർ പറഞ്ഞു. തരൂരിന് അൻപതുപേരുടെ പിന്തുണയാണുള്ളത്.പാർട്ടി പ്രവർത്തകരാണ് മത്സരിക്കാൻ തന്നെ ക്ഷണിച്ചത്. അവരെ നിരാശരാക്കാൻ കഴിയാത്തതിനാലാണ് മത്സരിക്കുന്നത്. തെരഞ്ഞെടുപ്പിൽ ബൗദ്യോഗിക സ്ഥാനാർഥി ഇല്ല. നടക്കുന്നത് സൗഹൃദ മത്സരമാണ്. മല്ലികാർജുൻ ഖാർഗെ മികച്ച നേതാവ്. ഖാർഗെ തുടർച്ചയുടെ പ്രതീകമാണ്. എ.കെ ആന്റണി ഒപ്പ് വച്ചതുകൊണ്ടു മല്ലികാർജുൻ ഗാർഖെ ഔദ്യോഗിക സ്ഥാനാർത്ഥി ആകണമെന്നില്ല. ഔദ്യോഗിക സ്ഥാനാർഥി ഇല്ല എന്നാണ് സോണിയ ഗാന്ധി തന്നോട് പറഞ്ഞത്. ആരുടെയും ഒപ്പിന് പ്രത്യേകത ഇല്ലെന്നും ശശി തരൂർ പറഞ്ഞു.
ഔദ്യോഗിക സ്ഥാനാര്‍ഥിയില്ല,മത്സരം പാര്‍ട്ടിയെ ശക്തിപ്പെപ്പെടുത്താനെന്ന് തരൂർ,ആന്റണിയുടെ ഒപ്പ് ഖാര്‍ഗെക്ക്,ആരുടെയും ഒപ്പിന് പ്രത്യേകതയില്ലെന്നും തരൂർ
