News

ബാബ്‌റി മസ്ജിദ് വിധിയിൽ പ്രതികരണവുമായി യുവ നേതാക്കൾ

ബാബ്‌റി മസ്ജിദ് വിധിയിൽ പ്രതികരണവുമായി ഭരണ പ്രതിപക്ഷ യുവ നേതാക്കൾ. വിധിന്യായത്തിൽ ന്യായം തിരയരുതെന്നും നീതിയെക്കുറിച്ച് ചിന്തിയ്ക്കുക പോലുമരുതെന്നും .
ഇന്ത്യയിൽ ഇപ്പോൾ ഇങ്ങിനെയാണെന്നും ഭരണകക്ഷി എം എൽ എ എം സ്വരാജ് പ്രതികരിച്ചു.

മഹാത്മാഗാന്ധി വധ ഗൂഢാലോചനാക്കേസിൽ നിന്ന് സവർക്കർ അടക്കമുള്ള ഹിന്ദുത്വ വാദികൾ രക്ഷപ്പെട്ടതും ഇങ്ങനെത്തന്നെയാണെന്നായിരുന്നു പ്രതിപക്ഷ എം എൽ എ വി ടി ബാലറാമിന്റെ പ്രതികരണം.

യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസും തന്റെ അഭിപ്രായവുമായി രംഗത്തെത്തി. മഹാത്മാ ഗാന്ധിയെ ആർ.എസ്.എസ് കൊന്നതാണ്. സവർക്കർ ഗാന്ധി വധക്കേസിൽ പ്രതിയായിരുന്നു. തെളിവില്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടതാണ്. മെല്ലെ മെല്ലെ ആർ.എസ്.എസ്സും സവർക്കറും ഗാന്ധിയെ വെടിവെച്ചു കൊന്നതിന്റെ ഉത്തരവാദികളാണെന്ന സത്യം മായ്ച്ചു കളഞ്ഞു. സവർക്കറുടെ ചിത്രം പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ ഇടം പിടിച്ചു. ആർ.എസ്.എസ്സാണ് ഗാന്ധിയെ കൊന്നത് എന്ന് പറയാൻ ആളുകൾ മടിച്ചു തുടങ്ങി.

സവർക്കറെ വെറുതെ വിട്ടത് പോലെ പള്ളി തകർത്ത കേസിലെ മുഴുവൻ പ്രതികളെയും വെറുതെ വിട്ടിരിക്കുന്നു. ഗാന്ധി ആത്മഹത്യ ചെയ്തതാണെന്ന് പോലും പറഞ്ഞു കളഞ്ഞവർ ബാബരി മസ്ജിദ് സ്വയം ഇടിഞ്ഞു പൊളിഞ്ഞതാണെന്ന് വരെ ഇനി പ്രചരിപ്പിച്ചേക്കും. അതു കൊണ്ട് എക്കാലവും നമുക്കുറക്കെ പറയാമെന്നദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു .

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!